സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
കൊറോണയെന്ന മഹാമാരി നമ്മെ വേട്ടയാടുന്ന ഈ സമയത്ത് നാമേവരും സർക്കാരിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും പാലിച്ച് വീടുകളിലാണ്. ഈ കാലയളവിൽ നാം ജീവിതകാലത്ത് എന്തൊക്കെയാണ് മറന്നു പോയതെന്നും എന്തൊക്കെയാണ് ശീലിക്കേണ്ടത് എന്നും പഠിച്ചു. നമ്മൾ എന്തൊക്കെ കാര്യങ്ങൾ അനുവർത്തിക്കാൻ തുടങ്ങി എന്നു ചിന്തിച്ചു നോക്കൂ . വീടും പരിസരവും വൃത്തിയാക്കാൻ പഠിച്ചു. കൃഷി ചെയ്യാൻ പഠിച്ചു. എല്ലാ സമയവും കൈകൾ വൃത്തിയായി സൂക്ഷിക്കുവാൻ പഠിച്ചു. സാമൂഹിക അകലം പാലിക്കുവാൻ ശീലിച്ചു. ആഹാരവസ്തുക്കൾ പാഴാക്കി കളയാതെ കരുതലോടെ സൂക്ഷിക്കണമെന്ന് പഠിച്ചു. മറ്റുള്ളവരുമായി സ്നേഹത്തിൽ കഴിയുവാനും അവരെ കരുതുവാനും ശീലിച്ചു. അയൽക്കാരുമായി നല്ല സ്നേഹ ബന്ധം പുലർത്തുവാൻ ശീലിച്ചു. കുടുംബമായി ഒന്നിച്ചിരുന്ന് സംസാരിക്കുവാനും പ്രാർത്ഥിക്കുവാനും പഠിച്ചു. ഈ കാലഘട്ടത്തിൽ ധാരാളം നൻമകൾ കണ്ടെത്താൻ സമൂഹത്തിനു കഴിഞ്ഞു. മദ്യം കഴിച്ച് വീട്ടിലെ കാര്യങ്ങൾ അറിയാതെ നടന്നവർ വീട്ടുകാര്യങ്ങൾ ചിന്തിച്ചു. മദ്യത്തിൽ രുചി കണ്ടെത്തിയവർക്ക് വീട്ടിലിരിക്കാനും വീട്ടിലെ ഭക്ഷണം രുചിച്ചു കഴിക്കു വാനും സാധിക്കുന്നു. കുടുംബത്തോടൊപ്പമിരുന്ന് സന്തോഷവും വിഷമങ്ങളും പങ്കിടാൻ കഴിയുന്നു. ഹോട്ടലുകളിലെ ആഹാരം മാത്രം ഇഷ്ടപ്പെട്ടിരുന്നവർ അതിന്റെ ദോഷം തിരിച്ചറിഞ്ഞ്, വീട്ടിൽ ആരോഗ്യദായകമായ ആഹാരം പാകം ചെയ്തു കഴിക്കുന്നു. ചെറിയ രോഗങ്ങൾക്കുപോലും ആശു പത്രിയെ അഭയം പ്രാപിച്ചിരുന്ന വർക്ക് ഇന്ന് പൊടിക്കൈകൾ മതി അസുഖങ്ങൾ മാറാൻ. ആശുപത്രികളിൽ പോകാൻ ആർക്കും തോന്നുന്നുമില്ല. അടുക്കളകൾ സജീവമായി. എല്ലാപേരും പരസ്പരം കാര്യങ്ങൾ തിരക്കുന്നു. ചുരുക്കത്തിൽ ജീവിത ശൈലിയാകെ മാറി.... ലോക രാജ്യങ്ങളിലാകെ ... നമുക്കിനിയും മാറാം ... പ്രകൃതിയെ സ്നേഹിക്കാം ... കരുതലുള്ളവരാകാം ... നല്ല മനുഷ്യരാകാം ....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ