എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/പോങ്കിയുടെ സംശയങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:52, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോങ്കിയുടെ സംശയങ്ങൾ

ഒരു ദിവസം പിങ്കിയും അവളുടെ അച്ഛനും പത്രം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വാർത്ത അവരുടെ ശ്രദ്ധയിൽപ്പെട്ടത്. "ചൈനയിലെ വുഹാനിൽ ഒരു വൈറസ് പിടിപെട്ടെന്ന്" .അത് ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പടരുന്നുവെന്നും വായുവിലൂടെയും സമ്പർക്കത്തിലൂടെയുമാണ് ഈ വൈറസ് പിടിപെടുന്നതെന്നും .പിങ്കിയുടെ അനിയനായ പോങ്കി ഇതു കേട്ട് പേടിച്ചു .പോങ്കി ചോദിച്ചു 'ആ വൈറസ് ഇങ്ങോട്ടു വരുമോ? ആ വൈറസിൻ്റെ പേരെന്താ? പിങ്കി പറഞ്ഞു, അതിൻ്റെ പേര് കോ വിഡ് 19 എന്നാണ് .ഇതിന് കൊറോണ എന്നും പറയും .ഈ വൈറസിനെ "അകറ്റാൻ ഭയമല്ല വേണ്ടത് മറിച്ച് ജാഗ്രതയാണ് ". ഇനി മുതൽ നമ്മൾ കൂടുതൽ വ്യക്തി ശുചിത്വം പാലിക്കണം. കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം. ഇതിനെ തടയാനുള്ള മാർഗം സ്വീകരിക്കണം എന്ന് പിങ്കി പറഞ്ഞു കൊടുത്തു.പോങ്കി പിങ്കി പറഞ്ഞത് അനുസരിച്ചു.അമ്മ അടുക്കളയിലിരുന്ന് ഇതെല്ലാം കേൾക്കുകയായിരുന്നു. അപ്പോൾ അമ്മ പറഞ്ഞു നിങ്ങൾ രണ്ടു പേരും എടുത്ത തീരുമാനങ്ങൾ നല്ലതാണ്. . നല്ല കുട്ടികൾ.

ആര്യ പി.ടി
6C എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ