ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14633 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ

കോവിഡ് 19 എന്ന മഹാരോഗം ലോകം മുഴുവൻ പടർന്ന് കൊണ്ടിരിക്കുന്ന ഈ കാലത്ത് നമ്മൾ കുട്ടികൾക്ക് ഒരുപാട് നല്ല അനുഭവങ്ങളും അതോടൊപ്പം ചീത്ത അനുഭവങ്ങളും ഉണ്ട്. നല്ല അനുഭവങ്ങളെ പറ്റി പറയുകയാണെങ്കിൽ, എൻറെ വീട്ടിലെ കാര്യങ്ങൾ പറയാം. ഞാനും അച്ഛനും അമ്മയും ഏട്ടനും അമ്മമ്മയുമാണ് എൻറെ കുടുംബം. അച്ഛനും അമ്മയും ജോലിക്കും ഏട്ടൻ സ്കൂളിലും പോകാതെ ഇവിടെ തന്നെ ഇരിക്കുന്നത് കൊണ്ട് എനിക്ക് വലിയ സന്തോഷമുണ്ട്. അമ്മയ്ക്ക് ഇഷ്ടം പോലെ സമയം ഉളളത്കൊണ്ട് പലഹാരങ്ങളും, ജ്യൂസും, ഷേയ്ക്കുമൊക്കെ ഇടയ്ക്കിടെ ഉണ്ടാക്കി തരും. അച്ഛൻ എൻറെ കൂടെ ഏണിയും പാമ്പും കളിക്കും, പഠിപ്പിച്ച് തരും....... പിന്നെ ഏട്ടൻ എന്നോട് അടിയൊക്കെ ഉണ്ടാക്കും. എന്നാലും എനിക്ക് ഇഷ്ടമാണ്.

ദോഷങ്ങൾ പറയുകയാണെങ്കിൽ നമ്മുക്ക് എവിടെയും പോകാൻ പറ്റുന്നില്ല. ടൌണിലും ബീച്ചിലും ഒക്കെ കറങ്ങാനും, അച്ഛമ്മയെ പോയി കാണാനും ഒക്കെ തോന്നുന്നുണ്ട്. പക്ഷെ ഒന്നും പറ്റുന്നില്ലല്ലോ. പോലീസ് പിടിക്കും എന്നാണ് അച്ഛൻ പറയുന്നത്. എൻറെ കൂട്ടുകാരെ കാണാനും തോന്നുന്നുണ്ട്.

കൊറോണ എന്ന വൈറസിനെ വേഗം ഇല്ലാതാക്കാൻ കഴിയട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്. അമ്പലത്തിൽ പോകാനും പറ്റുന്നില്ല, എന്നാലും നമ്മുക്ക് വീട്ടിലിരുന്ന് പ്രാർത്ഥിക്കാം.

ദേവക് പി ജോയ്
2 ആമ്പിലാട് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം