സെന്റ്. ജൊവാക്കിംസ് ജി.യു.പി. സ്കൂൾ കലൂർ/അക്ഷരവൃക്ഷം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം മാറിവരുന്ന ഈ കാലഘട്ടത്തിൽ നാം മറന്നുകൊണ്ടിരിക്കുന്ന ഒന്നാണ് .പ്രകൃതി അമ്മയാണ് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിനു തന്നെ കാരണമാകുന്നു .പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു ഓർമിപ്പിക്കുന്നതിനാണ് നാം ഓരോ വർഷത്തിലും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നത്
എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജലവൈവിധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്രവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ ഉദ്ദേശം . ഭൂമി ഒരു ആവാസ കേന്ദ്രമാണ് അതിനെ നശിപ്പിക്കാതെ ഒരു ഹരിത ഭൂമിയായി സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ് .
നഗരങ്ങളെല്ലാം മലിനീകരണത്തിൻറെ മാരക ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു . കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് ശുചീകരണത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു . അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരുകയും ചെയ്യുന്നു . മനുഷ്യ വംശത്തെത്തന്നെ കൊന്നൊടുക്കാനുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു
പരിസ്ഥിതി സംരക്ഷിക്കുന്നത് വായു മലിനീകരണവും ഹരിത ഗൃഹ വാതകങ്ങളും കുറക്കുന്നു .മനുഷ്യൻറെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് വളരെ പങ്കുണ്ട് . മനുഷ്യൻറെ ഏക ഭവനം ആണ് പ്രകൃതി മാത്രവുമല്ല ഇത് നമുക്ക് വായു ഭക്ഷണ೦ മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്നു നമ്മൾ ജീവിക്കുന്ന പരിസ്ഥിതിയുടെ ഉത്തരവാദിത്ത്വം നമുക്കാണ് .മാനവികതയുടെ മുഴുവൻ ജീവിത പിന്തുണ സംവിധാനവും എല്ലാ പരിസ്ഥിതി ഘടങ്ങളെയും ആശ്രയിച്ചിരിക്കുന്നു .അതിനാൽ പരിസ്ഥിതിയെ സംരക്ഷിക്കുക .
രാഖി സുരേഷ് 5 b സെൻറ് : ജോവാക്കിംസ് കലൂർ