ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
ഒരിടത്ത് ഒരു കുഞ്ഞു രോഗാണു ജനിച്ചു . ജനിച്ചത് എവിടെയാണെന്നറിയേണ്ടേ. നമ്മുടെ അയൽ രാജ്യമായ ചൈനയിൽ. ചൈനയിൽ വുഹാൻ എന്ന സ്ഥലത്താണ് അത് വളർന്നത്. അവന് അവർ ഇട്ട പേരാണ് കൊറോണ. വളരെ പെട്ടെന്ന് തന്നെ ആ കുഞ്ഞു രോഗാണു പ്രസിദ്ധനായി. പക്ഷേ അവൻ പ്രസിദ്ധനാകുന്നതനുസരിച്ചു ജനങ്ങൾ മരിച്ചുവീണു തുടങ്ങി. അവന്റെ വളർച്ച എല്ലാവരെയും ഭയപ്പെടു ത്തിക്കൊണ്ടായിരുന്നു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ആ രോഗാണു താമസം ആരംഭിച്ചു. ഉയർന്ന ശരീര താപനില, ശ്വാസ തടസ്സം, ചുമ, തലവേദന തുടങ്ങിയ നിരവധി ലക്ഷണങ്ങൾ അപ്പോൾ മനുഷ്യർക്ക് ഉണ്ടായി. പക്ഷേ അവന് പേടിയുള്ള അഥവാ അവനെ പേടിപ്പെടുത്തുന്ന അവന്റെ ദൗർബല്യം ഞങ്ങൾ കണ്ടുപിടിച്ചു. വൃത്തി അത് അവനെ വളരെ അധികം പേടിപ്പെടുത്തുന്നതായിരുന്നു. വൃത്തിയുള്ളടത്തുനിന്നും അവൻ ഓടിയൊളിച്ചു. ഞങ്ങൾ പൊട്ടിച്ചിരിച്ചു. എപ്പോഴും കയ്യ്കൾ വൃത്തിയായി സൂക്ഷിക്കാൻ അതിലൂടെ രോഗാണുവിനെ ഓടിയ്ക്കാനും കൂടാതെ എപ്പോഴും മുഖാവരണം ധരിക്കാനും ഞങ്ങൾ ശീലമാക്കി. ഈ കഥയിലെ നായകനായി വന്നത് കൊറോണ ആണെങ്കിലും പെട്ടന്നു തന്നെ വില്ലന്റെ സ്ഥാനത്തേക്കു മാറി. അപ്പോൾ തന്നെ നായക വേഷത്തിലേക്ക് നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, സാമൂഹ്യ പ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ ഇവരെല്ലാം ഒരേമനസോടെ എത്തി. ഇല്ല ഞങ്ങൾ തളരില്ല. അതിജീവനം ഞങ്ങളുടെ ശക്തിയാണ്. ഒരുമിച്ചു നിൽക്കുക ഞങ്ങളുടെ പ്രതിഞ്ജയാണ്.ലോക സമസ്ത സുഖിനോ ഭവന്തു ഇതാണ് ഞങ്ങളുടെ പ്രാർത്ഥന......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ