ജി യു പി എസ് കണ്ണമംഗലം/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:52, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36278kannamangalam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗപ്രതിരോധം

കാവലാകാം ,കരുതലോടെ.... ഹായ് കൂട്ടുകാരെ...എന്റെ പേര് കീർത്തന കൃഷ്ണൻ, ഗവ.യു. പി.എസ് കണ്ണമംഗലം മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ്.ഇന്ന് ലോകം അതികഠിനമായ ഒരു പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഒരു വിദ്യാർത്ഥിനി എന്ന നിലയ്ക്ക് എന്റെ അഭിപ്രായങ്ങളാണ് ഞാൻ ഇവിടെ എഴുതുന്നത്. കോവിഡ് -19 അതായത് കൊറോണ വൈറസ് ഡിസീസ് ഇന്ന് ലോകത്തെ അപ്പാടെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഒരു പെരുംപാമ്പായി മാറിക്കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രതിരോധ വും , ഒറ്റക്കെട്ടാകനുള്ള മനസുമുണ്ടങ്കിലെ ഈ മഹാമാരിയെ നമ്മുക്ക് അതിജീവിക്കാൻ ആകൂ.2019-ൽ നിപ്പ വന്നപ്പോൾ കേരളം ഒറ്റകെട്ടായി ജാതിമതഭേദമെന്യേ പ്രതിരോധിച്ചു. അതു പോലെ തന്നെ കൊറോണയെയും നമ്മൾ അതിജീവിക്കും.. അതിന് നമ്മൾ ഈ lockdown കാലത്ത് വീട്ടിലിരിക്കുക തന്നെ വേണം .അത് നമ്മൾക്ക് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നറിയാം. എന്നാൽ ഈ lockdown കാലത്ത് നമ്മൾ ഇതുവരെ അടക്കി വെച്ചിരുന്ന നമ്മുടെ കലാവാസന പുറത്തെടുക്കേണ്ട സമയമാണ്... പ്രതിരോധ മാർഗങ്ങൾ;
1) ഇടയ്ക്കിടെ കൈ സോപ്പ് ഉപയോഗിച്ച് കഴുകുക.
2) സാനിറ്റിസെർ ഉപയോഗിച്ച് വൃത്തിയാക്കുക.
3) മൂക്കിലും വായിലും തൊടാതിരിക്കുക.
4) പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കുക .
5) പ്രതിരോധ ശക്തി കൂട്ടുന്നതിന് ആവശ്യമായ ആഹാര പദാർത്ഥങ്ങൾ ഭക്ഷണശൈലിയിൽ ഉൾപെടുത്തുക.
ഇത്തരത്തിലുള്ള കർശന നിയന്ത്രണങ്ങൾ പാലിച്ചാലെ നമുക്ക് ഈ സാമൂഹിക വിപത്തിൽ നിന്നും തുടച്ചു നീക്കാൻ ആകൂ.... കരുതലോടെ നമ്മുക്ക് ഈ ഭൂമിയുടെ കാവലാകം... ഭയമില്ല വേണ്ടത് , ജാഗ്രതയാണ്... അതിജീവിക്കും നമ്മൾ ഇതിനെയും...


- കീർത്തന കൃഷ്ണ

കീർത്തന കൃഷ്ണ
3A ഗവ. യു പി ജി സ്കൂൾ, കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം