എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നന്ദി കൊറോണ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്ദി കൊറോണ

കോറോണ നമ്മുടെ നാട്ടിൽ പടർന്നു പിടിക്കുകയാണ്. അതുകൊണ്ട് നാം ഭയപ്പെടുകയല്ല വേണ്ടത് ജാഗ്രത ആണ്. കോറോണോ അല്ലെങ്കിൽ കോവിഡ് 19 എന്നത് ഒരു വൈറസ് ആണെന്ന് നമുക്കറിയാം. ഈ കോറോണോ വൈറസിനെ നമ്മുടെ നാട്ടിൽ നിന്ന് എങ്ങനെ തുരത്താം എന്നത് പലരും കണ്ടത്തുകയാണ്. ഈ കോവിഡ് 19 എന്ന വൈറസ് ചൈനയിൽ നിന്ന് തുടങ്ങി ഇന്ന് പലയിടത്തും എത്തി കഴിഞ്ഞു. ഈ വൈറസ് ഉള്ള മനുഷ്യന്റെ സമീപത്തേക്ക് മറ്റാരും പ്രവേശിക്കാനും ഭയപ്പെടും. ഡോക്ടറും നഴിസും ഇവരെ പരിശോധിക്കുന്നത് തന്നെ എല്ലാ യിടവും മറച്ചിട്ടാണ്. നാം അങ്ങാടിയിലേക്കോ മറ്റു വല്ല സ്ഥലങ്ങളിലേക്കോ പോകരുത്. പോകുന്നത് അത്യാവശ്യം ആണെങ്കിൽ മാസ്ക് അല്ലെങ്കിൽ ടവ്വൽ പോലോത്തവ ധരിച്ചിട്ടാവണം. നാം കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. അങ്ങാടിയിൽ നിന്നോ മറ്റു എവിടെയെങ്കിൽ നിന്നോ വന്നാൽ കൈ സോപ്പ് സാബോൺ ഹാൻഡ് വാഷ് തുടങ്ങിയവ ഉപയോഗിച്ച് നന്നായി കൈ കഴുകണം. ഇതുപോലെ കാശ് തൊട്ടാലും കഴുകണം. നമ്മുടെ ജീവൻ വേണ്ടിയാണ് ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ഇതു ലംഘിക്കരുത്. ഇത് വലിയ തെറ്റും അപകടവും ആണ്.



ഫാത്തിമ ഫിദ.വി
7F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ