ഹോളി ക്രോസ് എൽ പി എസ് പരുത്തിപ്പാറ/അക്ഷരവൃക്ഷം/ഗോപുവിന്റെ സംശയം

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43312 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗോപുവിന്റെ സംശയം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗോപുവിന്റെ സംശയം

എല്ലാ അവധി ദിവസ്സത്തെയും പോലെ ഗോപു അന്നും രാവിലെ തന്നെ അച്ഛനെയും അമ്മയെയും കാണാതെ കൂട്ടുകാരുടെ കൂടെ കളിക്കാൻ പോയി.
പക്ഷേ അവിടെ ആരുംതന്ന ഉണ്ടായിരുന്നില്ല, ആളുകളെയാരെയും കാണാനില്ല. ഗോപുവിന് ഒത്തിരിവിഷമമായി. അവൻ തിരികെവന്നു സങ്കടം പറഞ്ഞു.
അവനു ആകെ സംശയം. എന്താ ആരെയും വെളിയിൽ കാണാത്തതു? ആരും കളിക്കാൻ വരാത്തതെന്താ?
അച്ഛൻ അവനോട് Covid-19 എന്ന രോഗത്തെക്കുറിച്ച് ഒരു കഥയുടെ രൂപത്തിൽ പറയാൻ തുടങ്ങി.അവൻ ശ്രദ്ധയോടെ കേട്ടിരുന്നു.
കൊറോണയുടെ ഭീകരതയെകുറിച്ചും അതെങ്ങനെ പകരുന്നുവെന്നും എങ്ങനെ തടയാമെന്നും അച്ഛൻ പറഞ്ഞു കൊടുത്തു.
ഇതിനു വേണ്ടി കൊണ്ട് വന്നതാണ് ലോക്കഡൗൺ എന്നും അത് കൊണ്ടാണ് നമുക്ക് ഈ വർഷം പരീക്ഷ ഇല്ലാതെ സ്കൂൾ നേരത്തെ അടച്ചതെന്നും അച്ഛൻ പറഞ്ഞു.
അപ്പോൾ അതാണോ അച്ഛൻ ജോലിക്ക് പോകാത്തത്? ഇനി എന്നാ അച്ഛാ അച്ഛന് ജോലിക്കുപോകാൻ പറ്റുക?
അച്ഛൻ ജോലിക്ക് പോയാലല്ലേ എനിക്കും അനിയത്തിക്കും ചോക്ലേറ്റ് കിട്ടുളളൂ.
എന്റെ കൂട്ടുകാരുടെ അച്ഛനും ജോലിക്ക് പോകുന്നില്ലേ.ഇല്ല മോനെ...... ഈ ഒരു വൈറസ് കാരണം എല്ലാവരും വീട്ടിലിരിക്കുകയാണ്.
കൂലിപ്പണിക്കാരായ സാധാരണക്കാരാണ് ഏറ്റവും വിഷമിക്കുന്നത്. അപ്പോൾ ഗോപുവിന് വീണ്ടും സംശയം, ഈ രോഗം തീരുമോ? എന്നാ എനിക്ക് ചോക്ലറ്റ് കിട്ടുക? എന്നാ എനിക്കു കളിക്കാൻ പറ്റുക?തീരുംമോനെ. നമുക്കും ആരോഗ്യംപ്രവർത്തകർ പറയുന്നതും സർക്കാർ പറയുന്നതും അനുസരിച്ചാൽ ഈകൊറോണയെ നമുക്ക് ഇവിടെ നിന്നും ഓടിക്കാം. ശരി നമുക്ക് അനുസരിക്കാം അച്ഛാ.. അപ്പൊ എനിക്ക് കളിക്കാം, നിറയെ ചോക്ലേറ്റും കഴിക്കാം..
 

മാധവ് എം. ബി
2A ഹോളി ക്രോസ്സ് എൽ.പി.എസ്, പരുത്തിപ്പാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ