സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ... കരുതലോടെ.…
കൊറോണ... കരുതലോടെ.…
എന്താണമ്മേ കോവിഡ്19? അത് ഒരു തരം വൈറസാണ്. കൊറോണ എന്നും പറയും. ഈ രോഗം വന്നാൽ അത് മറ്റുള്ളവരിലേക്ക് എളുപ്പം പകരും. അതുകൊണ്ടാണ് ഇതിനെ മഹാമാരി എന്നു പറയുന്നത്. നമുക്ക് രോഗം വരുമോ അമ്മേ? അല്പം പേടിയോടെ ഞാൻചോദിച്ചു. ഏയ്, പേടിക്കേണ്ട. രോഗിയുമായി ഇടപെട്ടാൽ മാത്രമേ വരികയുള്ളൂ. ചില മുൻകരുതലുകൾ നമ്മൾ എടുക്കണം. അതെന്താണമ്മേ? സ്കൂൾ അസ്സംബ്ളിയിൽ പറഞ്ഞില്ലേ? പറഞ്ഞു. കൂടുതൽ ശ്രദ്ധിച്ചില്ല. മനസ്സുനിറയെ സ്കൂൾ അടച്ച സന്തോഷമായിരുന്നല്ലൊ. നീ എന്താ ആലോചിക്കുന്നെ? അമ്മയുടെ ചോദ്യം ഒരു ചെറുചിരിയോടെ നേരിട്ടു. അമ്മ പറയൂ…. തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാലു കൊണ്ടു മറച്ചു പിടിക്കണം. വീട്ടുമുറ്റത്തോ, റോഡിലോ തുപ്പരുത്. അതെന്തിനാണമ്മേ? രോഗി തുതുമ്മുമ്പോഴും ചുമക്കുമ്പോഴും വൈറസുകൾ പുറത്തേക്കുവരും. അപ്പോൾ സൂക്ഷിക്കണം അല്ലേ അമ്മേ. അതെ സൂക്ഷിക്കണം. സർക്കാർ പറഞ്ഞിരിക്കുന്നത് ആരും പുറത്തിറങ്ങരുത് എന്നല്ലെ. നമ്മുടെ രാജൃത്തെ എല്ലാ അതിർത്തികളും അടച്ചിരിക്കുകയല്ലെ. വാഹനങ്ങളൊന്നും ഓടുന്നില്ല. വിമാനങ്ങൾ പറക്കുന്നില്ല. അത്ര കരുതലാണ് നമ്മുടെ സർക്കാരും ജനങ്ങളും ചെയ്യുന്നത്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, കൂട്ടം കൂടി നിൽക്കാതെ അകലം പാലിക്കുക, ഇതൊക്കെയാണ നമ്മൾ കരുതലോടെ ചെയ്യേണ്ടത്. ടി.വി.യിൽ ഇതൊക്കെ പറയുന്നതും കാണിക്കുന്നതും മോൾ കണ്ടിട്ടില്ലേ. ശരിയാണ് ഇന്നലെയും നമ്മൾ കണ്ടു. ഞാനും ഇനി അതുപോലെ ചെയ്യും. പുറത്തിറങ്ങുകയേ ഇല്ല. അമ്മയുടെ ഫോൺ എവിടെയാ?. ഞാൻ എന്റെ കൂട്ടുകാരോടൊക്കെ ഒന്ന് വിളിച്ചുപറയട്ടെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ