ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/മനുജാ മടങ്ങുക

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44324 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മനുജാ മടങ്ങുക <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മനുജാ മടങ്ങുക


 കടലമ്മയിതാ കേഴുന്നു മനുജാ...
ഞങ്ങൾതൻ അതിർ കടക്കാൻ നിർബന്ധിക്കരുതേ
വനദേവതയിതാ ‍ഞരങ്ങുന്നു‍‍ മർത്യാ
ഞങ്ങൾതൻ അതിർ വെട്ടിപിടിക്കരുതേ

 വായുഭവാനിതാ യാചിക്കുന്നു മനുഷ്യാ
ഞങ്ങളെ മലിനമാക്കി നശിപ്പിക്കരുതേ
 ജലദേവതയിതാ കേഴുന്നു മാനവരേ
 ഞങ്ങൾ തെളിമയോടെ ഒഴുകട്ടേ

ഭൂമിതൻ ഗദ്ഗദം കേൾക്കുവാൻ മനുജാ
മനസ്സില്ലാത്തിടത്തോളം കാലം
സ്വൈര്യമായി ‍‍ജീവിക്കുവാൻ നിനക്കാവതില്ല
എന്നോർത്ത് മടങ്ങുക നല്ല നാളുകളിലേക്ക്

ആദിത്യലക്ഷ്മി
5 B ഗവ. എൽ. പി. എസ്. വിളപ്പിൽ
കാട്ടാക്കട ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത