സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മുന്നേറിടാം

Schoolwiki സംരംഭത്തിൽ നിന്ന്
19:37, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sphsmutholapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മുന്നേറിടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മുന്നേറിടാം



ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചു കേരളം ഇന്ന് കൊറോണ എന്നാ മഹാവ്യാധിയുടെ പിടിയിലാണ് . ചൈനയിൽ ഉത്ഭവിച്ചു ലോകമെമ്പാടും പടർന്നുപിടിച്ച ഈ വൈറസ് വെറും ഒരു മാസത്തിനുള്ളിൽ നമ്മുടെ കേരളത്തിലും എത്തി.


ഈ വൈറസ് നമ്മുടെ കേരളത്തെ ഒന്നാകെ പിടിച്ചു കുലുക്കി. കുട്ടികളിൽ പോലും മരണ ഭീതി ഉളവാക്കി. എങ്കിലും നമുക്ക് അഭിമാനിക്കാം. കാരണം കൊറോണയെ ഒരു പരിധി വരെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. അതിനുവേണ്ടി പരിശ്രമിച്ച നിയമപാലകർ , ആരോഗ്യപ്രവർത്തകർ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ നമുക്ക് കടമയുണ്ട് .


അഖിലലോകത്തിന് മാതൃകയാണ് ഇന്ത്യ. എന്നാൽ ഇന്ന് ഇന്ത്യക്കു മാതൃക ആവുകയാണ് കേരളം . എല്ലാവരോടും മനുഷ്യത്വം പുലർത്തുകയാണ് കേരളം. കൊറോണ കേരളത്തെ മാത്രമല്ല ലോകം മുഴുവനെയും ലോക്ക് ഡൌൺ ആക്കി. ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ആരാധാനാലയങ്ങൾ പോലും അടച്ചിടുന്നത്.


നമുക്ക് ഒന്നായി കൊറോണയെ പ്രതിരോധിക്കാം. അതിനായി ആരോഗ്യ വകുപ്പ് പറയുന്നത് അനുസരിക്കാം. പൊതുസ്ഥലത്തു മാസ്ക് ഉപയോഗിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക , കൈകൾ ഇടക്കിടെ ഹാൻഡ് വാഷ് , സോപ്പ് എന്നിവ ഉപയോഗിച്ചു കഴുകുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക. എന്നീ കാര്യങ്ങൾ നമുക്ക് ശ്രദ്ധിക്കാം. കൊറോണയുടെ ലക്ഷണങ്ങൾ പനി, ജലദോഷം, ചുമ, തുടങ്ങിയവയാണ്. ആരോഗ്യപ്രശ്നം വരുമ്പോൾ വൈദ്യസഹായം തേടാൻ ശ്രദ്ധിക്കണം. പുറത്തു പോയി വരുമ്പോൾ കയ്യും മുഖവും കഴുകണം.


STAY HOME STAY SAFE



ജോവാന മരിയ ഇമ്മാനുവൽ
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020