Schoolwiki സംരംഭത്തിൽ നിന്ന്
അലീനയുടെ പിറന്നാൾ
ഒരായിരം പൂക്കളുടെ നടുവിൽ നിന്ന് ചിരിക്കുന്ന തന്നെ സ്വപ്നം കണ്ടു കൊണ്ടാണ് അലീന എഴുന്നേറ്റത്. അവൾ ഓർത്തു ഇന്ന് എന്റെ ഏഴാം പിറന്നാളാണ്. കേക്ക് മുറിക്കണം. അധ്യാപകർക്കും, കൂട്ടുക്കാർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്യണം. പെട്ടെന്ന് അവൾ ഓർത്തു ഇന്ന് സ്കൂൾ ഇല്ല. കോവിഡ്- 19 എന്ന മഹാമാരി കാരണം സ്കൂൾ അടച്ചിരിക്കുകയാണ്. കൂട്ടുകാരെ കാണാൻ പറ്റുകയില്ല. ഇന്ന് തന്റെ അമ്മയും കേക്ക് മുറിക്കാൻ ഇല്ലല്ലോ എന്നോർത്തപ്പോൾ അതിലേറെ വിഷമം തോന്നി. കാരണം അവളുടെ അമ്മ സിറ്റി ഹോസ്പിറ്റലിലെ നേഴ്സായി ജോലി നോക്കുകയാണ്. കോവിഡ് രോഗികളെ പരിചരിക്കുന്നതിനാൽ അമ്മ വീട്ടിൽ വരുന്നത് വളരെ താമസിച്ചാണ്. താൻ ഉണരും മുമ്പേ അമ്മ പോവുകയും ചെയ്യും. പിന്നെ എന്നെ കാണുന്നില്ല, മിണ്ടുകയുമില്ല. ഫോണിലൂടെ മാത്രമെ സംസാരിക്കുകയുള്ളൂ. അവൾ കുളിച്ച് അച്ചൻ വാങ്ങി തന്ന പുത്തൻ ഉടുപ്പിട്ട് നിൽക്കുമ്പോൾ പെട്ടെന്ന് അച്ചൻ വിളിച്ചു. മോളെ, കേക്ക് മുറിക്കാം. മനസില്ലാ മനസ്സോടെ അവൾ ചെന്നു. പെട്ടെന്ന് അവൾ കണ്ടു. വരാന്തയിൽ ഗ്ലാസിട്ട മുറിയിൽ അമ്മ തന്നെ നോക്കി ചിരിക്കുന്നു. അവൾക്ക് ഒത്തിരിയേറെ സന്തോഷം തോന്നി. സന്തോഷത്തോടെ അവൾ കേക്ക് മുറിച്ച് അച്ചന് കൊടുത്തു. അമ്മക്ക് കൊടുക്കുവാനായി കേക്കുമായി ഓടിച്ചെന്നു. എന്നാൽ അമ്മ പറഞ്ഞു. വേണ്ടാ അടുത്തു വരരുത്. നമ്മൾ നമ്മുടെ നാടിനും, വീടിനും വേണ്ടി സാമൂഹ്യഅകലം പാലിക്കേണ്ട സമയമാണിത്. നമ്മൾ കാരണം നാടിന് ഒരാപത്തും ഉണ്ടാകരുത്. പെട്ടെന്ന് വണ്ടിയുടെ ശബ്ദം കേട്ടു. അമ്മയെ കൊണ്ടുപോകാൻ വന്ന വണ്ടിയാണ്. അമ്മ റ്റാറ്റ തന്നു പോയി. അകന്നകന്നു പോകുന്ന അമ്മയെ നോക്കി അവൾ തിരിച്ചു നടന്നു.
|