ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/സമാഗമം

Schoolwiki സംരംഭത്തിൽ നിന്ന്
18:50, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സമാഗമം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 | തലക്കെട്ട്=സമാഗമം | color=4

ഒന്നേ കണ്ടതുളളൂ എൻ നാടിനെ
ഒന്നേ കണ്ടതുളളൂ എൻ ഭൂമിയെ
ഒരു ചിത്രം മാത്രമേ ഉള്ളൂ എൻ നാടിന്റെ
ഒരു ഓർമ മാത്രമേ ഉള്ളൂ എൻ മനസ്സിൽ
നറു പുഞ്ചിരി ചുണ്ടിൽ തൂക്കി
തലയാട്ടി നിന്ന ചെറു പൂക്കൾ
കളം കളം പാടിപ്പാടി കവിഞ്ഞൊഴുകിയ സ്ഫടിക ജലനദി

കുത്തിയൊഴുക്കിൻ താളം താണ്ടി
തുള്ളിച്ചാടിയ ചെറു മത്സ്യങ്ങൾ
മാനം മുട്ടെ മുട്ടി നിന്ന മൊട്ടക്കുന്നുകളും മലകളും
പൂവും കായും
ഇലയുംനിറഞ്ഞ വൻ മരങ്ങൾ നിര നിരന്നു
സൂര്യനെ പുൽകിയ തുഷാരങ്ങളെ
കൈയ്യിലേറ്റി നെൽ ച്ചെടി
എങ്ങു പോയി ഹരിത മാം ഭൂമി
എങ്ങു പോയി തലയാട്ടി നിന്ന പൂക്കൾ
എന്തിനീ നദികൾ കറുത്തിരുണ്ടൊഴുകുന്നു
എന്തിനു വേണ്ടി

അമ്മയാകും നമ്മുടെ ഭൂമി നന്മയാം നമ്മുടെ ഭൂമി
ഹരിത മാം ഭൂമിയെ
എന്തിനു മരുഭൂമിയാക്കി?

അതുല്ല്യ രാജു
10 A [[|ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ]]
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത