സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം/അക്ഷരവൃക്ഷം/നിശ്ചലം

Schoolwiki സംരംഭത്തിൽ നിന്ന്
18:24, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= നിശ്ചലം | color=4 }} ഇന്നിപ്പോൾ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിശ്ചലം

ഇന്നിപ്പോൾ എല്ലാം ഏതാണ്ട് നിശ്ചലമാണ് കടകൾ ഓഫീസുകൾ സ്ഥാപനങ്ങൾ മിക്കതും നാളേറെയായി അടഞ്ഞുകിടക്കുന്നു നിരത്തിൽ വാഹനങ്ങളുടെ ഒഴുക്കില്ലിപ്പോൾ ഫാക്ടറികളുടെ സൈറൺ മുഴക്കം ഇല്ല മത്സരപ്പാച്ചിലുകൾ ഒന്നുമില്ല

ഇന്നിപ്പോൾ എല്ലാം ഏതാണ്ട് നിശ്ചലമാണ് മൈതാനങ്ങളിലെ കുട്ടിക്കലപിലകൾ ഇന്നില്ല വൈകുന്നേരങ്ങളിലെ ഒത്തുചേരലുകളും വെടിവട്ടവും നുണ പറച്ചിലുകളും ഇന്നില്ല സംഘം ചേരലുകൾക്കും സംഘർഷങ്ങൾക്കും അതിർത്തി തർക്കങ്ങൾക്കും അറുതിയായി

ഇന്നിപ്പോൾ എല്ലാം ഏതാണ്ട് നിശ്ചലമാണ് രാവിലത്തെ തത്രപ്പാടുകൾ അത്രയില്ലമ്മയ്ക്കിന്നു ജോലിക്കെത്താനുള്ള ഓട്ടപ്പാച്ചിലില്ലച്ഛനും പ്രാതൽ കഴിക്കാതെ ട്യൂഷനോടേണ്ട മക്കൾക്ക് ഗൃഹാന്തരീക്ഷം ആകെ മാറി, കൂടിരുന്നുണ്ണാൻ സൊറ പറയാനും സ്നേഹിക്കാനും സമയമേറെ

ഇന്നിപ്പോൾ എല്ലാം ഏതാണ്ട് നിശ്ചലമാണ് മണലൂറ്റലില്ല കയങ്ങളിൽ മരംവെട്ടില്ല വനങ്ങളിൽ മലിനീകരണം കുറഞ്ഞു വായുവും വെള്ളവും ശുദ്ധമായി താപനില താഴുന്നുണ്ട് അന്തരീക്ഷത്തിൽ മാനുഷ ചൂഷണത്താൽ വല്ലാതെ വലഞ്ഞ പ്രകൃതിയെ രക്ഷിക്കാൻ വന്നതോ ഈ കൊറോണ?

ഡെലീന
10 B സെന്റ്. അലോഷ്യസ്. എച്ച്.എസ് എസ്. കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത