സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ സർവ്വത്ര ഇന്ന് യാന്ത്രികം

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സർവ്വത്ര ഇന്ന് യാന്ത്രികം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സർവ്വത്ര ഇന്ന് യാന്ത്രികം

സർവ്വത്ര ഇന്ന് യാന്ത്രികം
സമസ്തം എങ്ങും വ്യതിരേകം

സുഖമൊരിടത്ത് അധികമോ?
മറുപുറം കാരാഗ്രഹമാം വ്യഥത്തിലോ!

കാലമങ്ങിനെയൊരു ഘോഷമായി നീങ്ങി,
കാലത്തെ മറികടക്കും മനുജനുമായി .

വർണ്ണപ്പകിട്ടോടെ ഉയിരിടും ഉദ്ദർഷം,
എങ്കിലും മാനവ മാനസമിന്നും വിദൂരം.

മനുഷ്യ കടന്നുകയറ്റത്തിനൊരു പാഠമായി,
പ്രകൃതിതൻ ഒരു പുതുവേള ഇതായി

മനദൂരം ഇന്ന് മെയ്യ് വിപകൃഷ്ടം
യാന്ത്രിക ചുമര് ഇന്നവനവന് തന്നൊരു സംഗരം

മനുഷ്യ നിർമ്മിതമോ പ്രകൃതി വിളയാട്ടമോ...യെങ്കിലും
തരുണനിതിനൊരു നാമം നൽകി 'കൊറോണയെന്ന്'.

നാമമിതിനൊരു മൗലി അണിഞ്ഞെന്ന് മാത്രം
താമസ്സിനെല്ലാം അനുരൂപം, ഇന്നത് കൊറോണയെന്ന് മാത്രം.

ഹ്രസ്വമല്ലയീ പിഴയിത് ദീർഘമെങ്കിലും
ഏൽക്കാം ഈ ഇരുട്ടിനെയൊരു ശുദ്ധീകാലമായി.

ഓർക്കുകയെത്ര തെറ്റ് നാം ചെയ്തുവെന്ന്,
കഠിനമല്ലയോ ഈ അപിധാനമിന്ന്?

പ്രകൃതി നമ്മെ അകറ്റുന്നു,
ദൈവ ഭവനമിന്നു നമുക്കുനേർ അടയുന്നു.

ലക്ഷ്മിവാഴും വിദ്യാപീഠമത്
വെറുമൊരു ഗോപുരമായിന്നിത്.

മലീസമാക്കി നാം
ഉയർത്തിയ
പണമൊരു തിലകം മാത്രം

ഇനിയൊരു കാത്തിരിപ്പുമാത്രം
മാധവിതൻ വാസന തൊട്ടണിയും കാലത്തിനായി....

അഷ്റിൻ സഫ തൻസീം
+1 സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത