ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/നാമെന്തു പഠിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാമെന്തു പഠിച്ചു
 അതെ ലോകത്തിലെ എല്ലാ  മനുഷ്യരും തുല്യരെണെന്നു കാണിച്ചു തന്നു ഒരു കൊച്ചു വൈറസ്. കൊറോണ എന്നാണവന്റെ പേര്. അവനു നമ്മളൊരു ഓമന പേരും കൊടുത്തു. covid 19.പരീക്ഷ ഇല്ലാതെ സ്കൂളടച്ചത് ആദ്യം സന്തോഷം തന്നെങ്കിലും പിന്നീടാണ് അതെന്തുകൊണ്ടെന്നു വർത്തയിലൂടെയും മറ്റും അറിയാൻ സാധിച്ചത്. ചൈനയിൽ നിന്നാണത്രെ അവന്റെ വരവ്, പുറം നാട്ടിൽ നിന്ന് വന്ന ആളുകളിൽ നിന്ന് അത് കേരളത്തിലുമെത്തി. പഠിപ്പും വിവരവുമുള്ള ആളുകൾ പകരുന്ന അസുഖമാണെന്ന് അറിഞ്ഞിട്ടും വകവെക്കാതെ എല്ലാവരിലേക്കും എത്തിച്ചു. അങ്ങനെ ആളുകൾക്ക് പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥയായി. വിഷമം തന്നെയെങ്കിലും അതുകൊണ്ടു നമ്മൾ മലയാളികൾ പഠിച്ച കുറെ പാഠങ്ങൾ ഉണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പുറത്തിറങ്ങി നടന്നവർ അത്യാവശ്യമെന്തെന്നു പഠിച്ചു. വാഹനങ്ങൾ നിരത്തിലിറങ്ങാത്തതുകൊണ്‌ടും, ചില വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിക്കാത്തതുകൊണ്ടും  അന്തരീക്ഷമലിനീകരണം കുറഞ്ഞു.ബേക്കറി കളും ഹോട്ടലുകളും തുറക്കാത്തതുകൊണ്ടു ആളുകൾ വീട്ടിലെ ഭക്ഷണം ശീലിച്ചു. അപ്പോഴോ നമുക്ക് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പറ്റിയില്ലേ. തിക്കിത്തിരക്കി ആശുപത്രിയിൽ നിന്നവരൊക്കെ ഇന്നെവിടെ. ഈ നാളുകളത്രെയും കുട്ടികളായ നമ്മൾക്കുൾപ്പെടെ അസുഖമൊന്നുമുണ്ടായില്ലേ.പിന്നെയോ കടകൾ തുറക്കാത്തതുകൊണ്ടു ആളുകൾ പരിമിതമായ സ്ഥലത്തും പച്ചക്കറി കൃഷി തുടങ്ങി. മദ്യശാലകളില്ലാത്തതുകൊണ്ടു പല വീടുകളിലും സമാധാനം തിരികെവന്നു. പരസ്പരം കലഹിച്ചിരുന്നവർ പ്രളയം വന്നപ്പോൾ ഒരുമിച്ചതുപോലെ ഈ കോവിഡ് കാലത്തും ഒരുമയോടെ ഉള്ളവൻ ഇല്ലാത്തവന് സഹായിച്ചു.കോവിഡ് എന്ന കുഞ്ഞനാണ് ഇതിനൊക്കെ സാഹചര്യമൊരുക്കിയത്. നമ്മുടെ നാട്ടിലേക്കു പടർന്നു കയറിയ ഈ കുഞ്ഞൻ വൈറസിനെ പാടെ തുടച്ചു നീക്കാനുള്ള പ്രവർത്തനങ്ങൾക്കു നമ്മുടെ സർക്കാരും ആരോഗ്യമന്ത്രി ശൈലജ ടീച്ചറും ഡോക്ടർ മാർ, നഴ്സുമാർ ഉൾപ്പടെയുള്ള ആരോഗ്യപ്രവർത്തകരും, പോലീസുകാരും അഹോരാത്രം പ്രവർത്തിക്കുന്നു. ലോകത്തുനിന്നുതന്നെ ഈ മഹാവിപത് തുടച്ചുനീക്കാൻ നമുക്ക് കഴിയണം. അതിനു പരിശ്രമിക്കേണ്ടത് നമ്മൾ ഓരോരുത്തരുമാണ്.
മാളവിക മനോജ്
3 E ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം