ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ കൊറോണ എന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടുകാരെ, ലോകജനങ്ങൾ കൊറോണ എന്ന മഹാമാരിയിൽ ലോക്ക്ഡൗൺ ആയിരിക്കുകയാണല്ലോ.എന്താണ് കൊറോണ കൊറോണവൈറസ്?
അങ്ങുദൂരെ മധ്യചൈനയിലെ വളരെ തിരക്കുള്ള ഒരു പട്ടണമായ വുഹാനിലാണ് ഈ വൈറസ് ബാധ ആദ്യം ഉണ്ടായത്.മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണവൈറസുകൾ. ഈ വൈറസ് മനുഷ്യൻ ഉൾപ്പെടെയുള്ള സസ്‌തനികളുടെ ശ്വസനാളിയെ ബാധിക്കുന്നു.മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽനിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗ മാണിത്.ഇതിന്റെ പ്രധാന ലക്ഷണങ്ങൾ പനി, ചുമ, തൊണ്ടവേദന, മൂക്കൊലിപ്, തലവേദന, ശ്വാസതടസ്സം ചിലപ്പോൾ വയറിളക്കവും വരാം.സാധാരണ ഗതിയിൽ ചെറുതാ യി വന്നു പോകുമെങ്കിലും കടുത്തു കഴിഞ്ഞാൽ ആന്തരികാവയവങ്ങളെ ബാധിച്ചു ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഐസോലോഷൻ സൗകര്യമേർപ്പെടുത്തിയ ആശുപത്രിയിൽ രോഗിയെ എത്തിക്കുക.ഈ വൈറസ് ഏതു പ്രായക്കാരെയും ബാധിക്കുമെങ്കിലും പ്രായമായവരിലും ചെറിയകുട്ടികളിലും വൈറസ് പിടിമുറുക്കും. ഇവർ കൂടാതെ മറ്റു ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്കുമാണ് അ സുഖം മൂർചിച്ചു മരിച്ചുപോകാനും ഉള്ള സാധ്യത കൂടുതൽ എന്നാണ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള തെളിവുകൾ പറയുന്നത്. ഇതിൽ നിന്നും രക്ഷനേടാൻ നാം ഫേസ്മാസ്കുകൾ തരിച്ചാൽപോര, വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം.കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കണം. പരമാവധി യാത്രകൾ ഒഴിവാക്കുക. വളർത്തു മൃഗങ്ങളുമായി ഇടപെടുമ്പോൾ സുരക്ഷ മുൻകരുതൽ എടുക്കുക. ഈ വൈറസിന് മരുന്ന് കണ്ടു പിടിക്കുന്നത് വരെ കൊറോണവൈറസ് നമ്മുടെ പേടിസ്വപ്നമായി തുടരും. ദൈവം നമ്മെയും നമ്മുടെ ലോകത്തെയും രക്ഷിക്കട്ടെ..... പ്രാർത്ഥനയോടെ..........

ഫാത്തിമറിൻഷിഫ
4 D ജി. എൽ. പി. എസ്. പറമ്പിൽപീടിക
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം