ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം/അക്ഷരവൃക്ഷം/ വന്നൊരു മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
17:13, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25017 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വന്നൊരു മഹാമാരി <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വന്നൊരു മഹാമാരി

ദൈവത്തിൻറെ സ്വന്തം നാട് ആയിരുന്ന
കേരളത്തെ
നരകതുല്യം ആക്കി തീർക്കുവാൻ വന്ന ഒരു മഹാമാരി

വലിയവനെന്നോ ചെറിയവനെന്നോ
പാവപ്പെട്ടവനോ പണക്കാരനും എന്നിങ്ങനെ
ജാതിമതഭേദമില്ലാതെ കൊന്നൊടുക്കുന്ന
രോഗമാം മഹാമാരി

ഇതിനെ പ്രതിരോധിക്കാൻ ഇല്ല മരുന്ന്
മാർഗ്ഗം അതൊന്നു തന്നെ ഇരിക്കും
വീടിനുള്ളിൽ

ആൾക്കൂട്ടമോ അത് അപകടം കഴുകു
തൻ കൈ എപ്പോഴും ധരിക്കും മാസ്ക്
സുരക്ഷയ്ക്ക് തൊടരുത് എവിടെയും പടരും അത്

ആരോഗ്യപ്രവർത്തകർ തന്നീടും
നിർദ്ദേശങ്ങൾ അനുസരിക്കൂ നിങ്ങൾ
വ്യാജവാർത്തകൾ പടർത്തരുതത് മഹാമാരിയെക്കാൾ
ഭയാനകം

അകലം പാലിക്കാം നാടിനുവേണ്ടി
പ്രതിരോധിക്കാം ഒറ്റക്കെട്ടായി
സ്രഷ്ടാവിനോട് പ്രാർത്ഥിക്കാം ഒറ്റക്കെട്ടായി
 

അസീം വി കെ
9F ഡി.ഡി.എസ്.എച്ച്.എസ്.കരിമ്പാടം
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത