ജി.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ വൃത്തി.

Schoolwiki സംരംഭത്തിൽ നിന്ന്
17:10, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തി      

ഒരു ഗ്രാമത്തിൽ ദാമു എന്നു പേരായ ഒരാളും അയാളുടെ ഭാര്യയും താമസിച്ചിരുന്നു. വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു അവരുടെ താമസം. വീടുപോലെത്തന്നെ അവർക്കും വൃത്തിയുണ്ടായിരുന്നില്ല. എന്നും കുളിക്കാറില്ല, വീട് വൃത്തിയാക്കാറില്ല, ഭക്ഷണ സാധനങ്ങൾ മൂടിവെക്കാറില്ല എന്നു വേണ്ട എല്ലാ ദു:സ്വഭാവങ്ങളും അവർക്കുണ്ടായിരുന്നു. ഒരു ദിവസം ദാമുവും ഭാര്യയും കഞ്ഞി കുടിക്കാനായി ഒരുങ്ങി ' കഞ്ഞി മൂടിവെക്കാത്തതു കൊണ്ട് അതിൽ രണ്ട് ഈച്ചകൾ വീണു ചത്തു. അതറിയാതെ അവർ കഞ്ഞി കുടിക്കാൻ തുടങ്ങി.കുടിച്ചു കഴിഞ്ഞതും അവർക്ക് വയറുവേദന തുടങ്ങി. സഹിക്കാൻ വയ്യാതായപ്പോൾ അവർ ആശുപത്രിയിലേക്ക് ഓടി. അവരുടെ വൃത്തിഹീനമായ രൂപം കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് കാര്യം പിടികിട്ടി. തുറന്നിട്ട ഭക്ഷണം കഴിച്ചതിന് ഡോക്ടർ അവരെ കുറേ വഴക്കു പറഞ്ഞു. അതിനു ശേഷം അവർ വൃത്തിയായി നടക്കുകയും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും ചെയ്തു.

ആദിനാഥ്
2 A ജി.എൽ.പി.എസ് തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ