എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ/അക്ഷരവൃക്ഷം/അപ്പുവിൻ്റെ പണം

16:59, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19670 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പുവിൻ്റെ പണം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പുവിൻ്റെ പണം

ഒരു കൊച്ചു ഗ്രാമത്തിൽ ഒരു ചെറിയ വീട്ടിൽ ഒരു അച്ഛനും അമ്മയും രണ്ട് കുട്ടികളും താമസിച്ചിരുന്നു.അപ്പു,അമ്മു എന്നായിരുന്നു കുട്ടികളുടെ പേര്.അപ്പുവാണ് ചെറിയ കുട്ടി.അവൻ ഏഴാം തരത്തിലാണ് പഠിച്ചിരുന്നത്.അപ്പു പഠിത്തത്തിൽ മിടുക്കനായിരുന്നു.അച്ഛനും അമ്മയ്ക്കും അപ്പുവിന്റെ കാര്യമോർത്ത് വളരെയധികം സന്തോഷമുണ്ടായിരുന്നു.അപ്പുവിന്റെ അച്ഛൻ കൃഷിക്കാരനായിരുന്നു.അപ്പുവിന്റെ പഠന കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കാനും നന്നായി പഠിപ്പിക്കാനും അവരുടെ കയ്യിൽ പണമുണ്ടായിരുന്നില്ല.ഇത് അവരെ വളരെയധികം വേദനിപ്പിച്ചു.അവർ നന്നായി അധ്വാനിച്ച് പണം സ്വരൂപിക്കാൻ തുടങ്ങി.അപ്പുവിനെ നല്ലൊരു സ്കൂളിലേക്ക് മാറ്റി ചേർക്കാൻ തീരുമാനിച്ചു.ആ സമയത്ത് അപ്പുവിന്റെ അച്ഛന് ഗുരുതരമായ ഒരു രോഗം വന്നു..ആശുപത്രിയിൽ പ്രവേശിപ്പിച്ചു..കാൻസർ എന്ന രോഗത്തിന് അടിമയാണ് അച്ഛനെന്നും ഉടനെ സർജറി നടത്തണം എന്നും ഡോക്ടർ നിർദേശിച്ചു. ഇതിനെല്ലാം വലിയ തുക ആവശ്യമായി വരും..ചികിത്സ ഒന്നും വേണ്ട എന്ന അഭിപ്രായമാണ് അച്ഛൻ പറഞ്ഞത്.മോനേ നീ നന്നായി പഠിക്കുക എന്നിട്ട് ചേച്ചിയെയും അമ്മയെയും പരിപാലിക്കണം എന്ന അച്ഛന്റെ അഭിപ്രായത്തോട് യോജിക്കാൻ അപ്പുവിന് കഴിഞ്ഞില്ല.എന്റെ പoനത്തേക്കാൾ വലുത് അച്ഛനാണെന്നും എത്രയും വേഗം സർജറി ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തണമെന്നും അപ്പു ഡോക്ടറോട് അപേക്ഷിച്ചു.എല്ലാ ഒരുക്കങ്ങളും പൂർത്തീകരിച്ചെങ്കിലും അതിനൊന്നും കാത്തു നിൽക്കാതെ അപ്പുവിന്റെ അച്ഛൻ യാത്രയായി..കയ്യിൽ പണപ്പൊതിയുമായി അപ്പുവും...

ഫാദിയ .പി
7.B [[|എസ്.വി.എ.യു.പി.സ്കൂൾ ഇരിങ്ങാവൂർ]]
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ