ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:54, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിൻെറ നാളുകൾ

കൊറോണ വൈറസ്. ഈ പേര് നമ്മൾക്ക് പരിചിതമാണല്ലോ, അല്ലേ. ഈ വൈറസ് കാരണം മനുഷ്യൻ തൻെറ എല്ലാ തിരക്കുകളും മാറ്റി വച്ച് വീടിനുള്ളിൽ കഴിയുന്നു. റോഡുകൾ നിശ്ചലം, കടകളും ബീച്ചുകളും സിനിമാ തിയേറ്ററുകളും മറ്റ് തിരക്കേറിയ സ്ഥലങ്ങളും നിശ്ചലമായി, മനുഷ്യരുടെ യാത്രകളും നിശ്ചലമായി. എന്നാൽ ഇതിനെല്ലാം കാരണം മനുഷ്യരായ നമ്മൾ തന്നെയാണ്. പ്രകൃതിയിലെ ജീവജാലങ്ങളെ നമ്മൾ ചൂഷണം ചെയ്യുന്നതാണ് പ്രധാന കാരണം. അവയെ കൊന്ന് പുതിയ പുതിയ വിഭവങ്ങളായി തീൻ മേശയിലേക്ക് എത്തിയപ്പോൾ നാം ഓർത്തില്ല, അവസാനം ഇതു തന്നെ മരണകാരണമാകുമെന്ന്.


കാട്ടിലെ ഏതോ പാതയിലൂടെ അലഞ്ഞു നടന്നിരുന്ന പന്നി, വവ്വാൽ പോലെയുള്ളവയുടെ ആമാശയത്തിൽ വളർന്നു വരുകയായിരുന്നു കൊറോണ വൈറസ്. മനുഷ്യൻ ഈ ജീവജാലങ്ങളെ വേട്ടയാടി ചൈനയിലെ വുഹാനിൽ എത്തിച്ചു. ‍ അവർ അതിനെ കശാപ്പ് ചെയ്തു. പുതിയ പുതിയ വിഭവങ്ങളായി തീൻ മേശയിലേക്ക് എത്തിയപ്പോൾ അതിനു രുചിയായി. എന്നാൽ അത് അകത്തു ചെന്നതോടെ വൈറസ് തൻെറ സ്വഭാവം പുറത്തിറക്കി. പെറ്റു പെരുകി പുതിയ തലമുറയെ സൃഷ്ടിച്ചു. അപ്പോഴേക്കും ശരീരം പ്രതികരിച്ചു തുടങ്ങി. ശ്വാസം മുട്ടൽ, പനി, ജലദോഷം എന്നിവയുമായി വൈറസ് ബാധിതർ ആശുപത്രിയിൽ എത്തി. എന്നാൽ വൈകാതെ അയാൾ മരിച്ചു. ഈ സ്ഥിതി തുടരാൻ തുടങ്ങി. ശാസ്ത്രലോകം ഇതിനെക്കുറിച്ച് പഠിക്കാൻ തുടങ്ങി. ഓടുവിൽ അവർ കണ്ടുപിടിച്ചു. കോവിഡ് 19 എന്ന വൈറൽ രോഗം.

എന്നാൽ ഇതിനകം ചൈനയിൽ നിന്നും രോഗം മറ്റ് രാജ്യങ്ങളലേക്കും പടർന്നു. അങ്ങനെ ഈ രോഗം നമ്മുടെ കൊച്ചു കേരളത്തിലും എത്തി. മലകളുടെയും പുഴകളുടേയും നാട്, നിപ്പയെയും പ്രളയത്തെയും നേരിട്ട നാട്. ആദ്യമായി ഇറ്റലിയിൽ നിന്നും വന്നവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായി, പക്ഷേ ആരോഗ്യവകുപ്പും ഭരണകൂടവും ‍ അവർക്ക് നിർദ്ദേശങ്ങൾ നൽകി. “ഭയമല്ല, മറിച്ച് ജാഗ്രതയാണ് " വേണ്ടതെന്ന് നിർദ്ദേശിച്ചു.

രോഗ ബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. വിദേശത്തു നിന്നും വരുന്നവരെ കണ്ടാൽ ഓടുന്ന സാഹചര്യങ്ങൾ വരെയായി. എന്നാൽ അവർക്കായി പ്രത്യേക ജാഗ്രതാ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. റാപ്പിഡ് ടെസ്റ്റുകൾ നിലവിൽ വന്നു. കൊറോണയ പുതിയതും വ്യത്യസ്തവുമായ രീതിയിലാണ് കേരളം നേരിടുന്നത്. നിപ്പയും പ്രളയവും വന്നിട്ടും തളരാത്ത നാടാണ്. നാം ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടും. എതു സാഹചര്യവും ഒറ്റക്കെട്ടായി നേരിടുന്നവരാണ് കേരളീയർ.

“ കേരളം അതിജീവിക്കും ഈ സാഹചര്യവും ”


നസ്രീൻ നാസർ
10 H ഗവ.എച്ച്.എസ്.എസ്,കര‌ുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം