ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/അതിജീവനത്തിൻെറ നാളുകൾ
അതിജീവനത്തിൻെറ നാളുകൾ
കൊറോണ വൈറസ്. ഈ പേര് നമ്മൾക്ക് പരിചിതമാണല്ലോ, അല്ലേ. ഈ വൈറസ് കാരണം മനുഷ്യൻ തൻെറ എല്ലാ തിരക്കുകളും മാറ്റി വച്ച് വീടിനുള്ളിൽ കഴിയുന്നു. റോഡുകൾ നിശ്ചലം, കടകളും ബീച്ചുകളും സിനിമാ തിയേറ്ററുകളും മറ്റ് തിരക്കേറിയ സ്ഥലങ്ങളും നിശ്ചലമായി, മനുഷ്യരുടെ യാത്രകളും നിശ്ചലമായി. എന്നാൽ ഇതിനെല്ലാം കാരണം മനുഷ്യരായ നമ്മൾ തന്നെയാണ്. പ്രകൃതിയിലെ ജീവജാലങ്ങളെ നമ്മൾ ചൂഷണം ചെയ്യുന്നതാണ് പ്രധാന കാരണം. അവയെ കൊന്ന് പുതിയ പുതിയ വിഭവങ്ങളായി തീൻ മേശയിലേക്ക് എത്തിയപ്പോൾ നാം ഓർത്തില്ല, അവസാനം ഇതു തന്നെ മരണകാരണമാകുമെന്ന്.
എന്നാൽ ഇതിനകം ചൈനയിൽ നിന്നും രോഗം മറ്റ് രാജ്യങ്ങളലേക്കും പടർന്നു. അങ്ങനെ ഈ രോഗം നമ്മുടെ കൊച്ചു കേരളത്തിലും എത്തി. മലകളുടെയും പുഴകളുടേയും നാട്, നിപ്പയെയും പ്രളയത്തെയും നേരിട്ട നാട്. ആദ്യമായി ഇറ്റലിയിൽ നിന്നും വന്നവർക്ക് രോഗം സ്ഥിരീകരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തരായി, പക്ഷേ ആരോഗ്യവകുപ്പും ഭരണകൂടവും അവർക്ക് നിർദ്ദേശങ്ങൾ നൽകി. “ഭയമല്ല, മറിച്ച് ജാഗ്രതയാണ് " വേണ്ടതെന്ന് നിർദ്ദേശിച്ചു. രോഗ ബാധിതർ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. വിദേശത്തു നിന്നും വരുന്നവരെ കണ്ടാൽ ഓടുന്ന സാഹചര്യങ്ങൾ വരെയായി. എന്നാൽ അവർക്കായി പ്രത്യേക ജാഗ്രതാ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു. റാപ്പിഡ് ടെസ്റ്റുകൾ നിലവിൽ വന്നു. കൊറോണയ പുതിയതും വ്യത്യസ്തവുമായ രീതിയിലാണ് കേരളം നേരിടുന്നത്. നിപ്പയും പ്രളയവും വന്നിട്ടും തളരാത്ത നാടാണ്. നാം ഒറ്റക്കെട്ടായി ഈ സാഹചര്യത്തെ നേരിടും. എതു സാഹചര്യവും ഒറ്റക്കെട്ടായി നേരിടുന്നവരാണ് കേരളീയർ. “ കേരളം അതിജീവിക്കും ഈ സാഹചര്യവും ”
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം