സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ **ലോക് ഡൗൺ!

Schoolwiki സംരംഭത്തിൽ നിന്ന്
16:05, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavithapjacob (സംവാദം | സംഭാവനകൾ) (' ലോക് ഡൗൺ ഉണ്ണിക്കുട്ടൻ വെളുപ്പിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                           ലോക്  ഡൗൺ

ഉണ്ണിക്കുട്ടൻ വെളുപ്പിന് എഴുന്നേറ്റു. മനുഷ്യ മഹാ സാഗരം മുഴുവൻ നിശ്ചലമായിരിക്കുന്നു എന്ന് അവന് അറിയാം. മുത്തശ്ശി പതിവുപോലെ എഴുന്നേറ്റ്. കിളികൾക്കും, അണ്ണാറക്കണ്ണ ൻമാർക്കും തീറ്റ കൊടുക്കുന്ന തിരക്കിലാണ്. "മുത്തശ്ശി" ഉണ്ണിക്കുട്ടൻ വിളിച്ചു "എനിക്കൊരു സംശയം" അവൻ പറഞ്ഞു "ഉണ്ണി പറയൂ" "അല്ല മുത്തശ്ശി കിളികൾക്കും അണ്ണാറക്കണ്ണനു മൊന്നും ലോക് ഡൗൺ ഇല്ലേ" മുത്തശ്ശി ഉണ്ണിക്കുട്ടന്റെ നിഷ്കളങ്കമായ മുഖത്തേക്കു നോക്കി. " അവർ ഭൂമിയ്ക്ക് ഒരു ദ്രോഹവും ചെയ്തില്ലല്ലോ മക്കളേ അതുകൊണ്ട്‌ ദൈവം അവർക്ക് ലോക് ഡൗൺ കൊടുത്തില്ല മനുഷ്യന്റെ ദുഷ്ട പ്രവൃത്തികളുടെ ഫലമാണ് കൊറോണയും, കോവിഡും, ലോക് ഡൗണും എല്ലാം"

  ഉണ്ണിക്കുട്ടന് കാര്യം മുഴുവനും മനസ്സിലായില്ല എങ്കിലും മനുഷ്യന്റെ ദുഷ്ട പ്രവൃത്തികളാണ് വിപത്തുകൾ ഉണ്ടാക്കുന്നതെന്ന്  അവന് തോന്നി. 
     "സുകൃതക്ഷയം" " സുകൃത ക്ഷയം" മുത്തശ്ശി ഉമ്മറത്തിരുന്ന് പറയുന്നത് അവൻ അവ്യക്തമായി കേട്ടു. 
                                                       By
                                                ഹവ്വ ഹംസ                                                           തൊട്ടിയിൽ 
                                                 Std-V D
                                           സെന്റ് ജോസഫ്.                                              എച്ച്. എസ്. എസ്                                                ഫോർ ഗേൾസ്,                                                    ആലപ്പുഴ.