എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ/അക്ഷരവൃക്ഷം/ഒരു മനുഷ്യൻ(ആസ്വാദനക്കുറിപ്പ്)

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chengannur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആസ്വാദനക്കുറിപ്പ് | color= 3 }} <div...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആസ്വാദനക്കുറിപ്പ്

ഒരു മനുഷ്യൻ
    മലയാള കഥാകൃത്തുക്കളിൽ തൻ്റേതായ ഒരു ശൈലി സൃഷ്ടിച്ച കഥാകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ ഒരു മനുഷ്യൻ എന്ന കഥ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളെ അനാവരണം ചെയ്യുന്നു.     ജീവിതത്തിൽ നാം വിവിധ തരക്കാരായ ആളുകളെ പരിചയപ്പെടാറുണ്ട് ദൂരദേശങ്ങളിൽ അലയുമ്പോൾ കൈയ്യിൽ കാര്യമില്ല ഭാഷയുമറിയില്ലെങ്കിൽ പല അപകടങ്ങളിലും പെടും വിശക്കുന്നവന് ഭക്ഷണം ആവശ്യമാണ്. എത്ര നല്ല വനായാലും അല്പ മൊക്കെ കുറവുകൾ ഉണ്ടാക്കാം അതുപോലെ എത്ര ക്രൂരനായാലും അവനിൽ നൻമയുടെ പ്രകാശരശ്മികൾ കാണും അതിനുദാഹരണമാണ് കഥയിലെ ആറടി പ്പൊക്കക്കാരൻ. കഥാകാരൻ ഹോട്ടലിൽ കൊടുക്കാനുള്ള പണം കൊടുത്ത് അദ്ദേഹത്തെ മോചിപ്പിക്കുന്നത് അയാളിലുള്ള നൻമയുടെ വശമാണ് കാണിക്കുന്നത് വിജനമായ ഒരു സ്ഥലത്തു വച്ചാണ് അയാൾ കഥാകാരൻ്റെ പഴ്സ് തിരിച്ചു കൊടുക്കുന്നത്. കാരണം തൻ്റെ സുരക്ഷിതത്വം ഉറപ്പിക്കാനാണ്. ഇനിയും തൻ്റെ തൊഴിൽ തുടരണമെന്ന് അയാൾക്ക് നിർബന്ധം ഉണ്ട് സ്വന്തം തൊഴിലിനോടുള്ള പ്രതിബദ്ധത കഥാകാരനെ ബോധ്യപ്പെടുത്താൻ ഈ സംഭവം സഹായിക്കുന്നു അതോടൊപ്പം സ്വന്തം നാട്ടിലായാലും അന്യനാട്ടിലായാലും കരുതലോടെ ജീവിക്കണമെന്ന ശ്രേഷ്ഠമായ സന്ദേശവും ഇതിലടങ്ങിയിരിക്കുന്നു

ലിച്ചു. പി. എം
7 എ എസ്.സി.ആർ.വി.ടി.ടി.ഐ അങ്ങാടിക്കൽ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം