ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/മനുവിന്റെ സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനുവിന്റെ സമ്മാനം

ഒരു നാട്ടിൽ മനു എന്നൊരു കുട്ടിയുണ്ടായിരുന്നു. നാട്ടുകാർക്കും വീട്ടുകാർക്കും അവനെ ഏറെ ഇഷ്ടമായിരുന്നു. സ്‍കൂളിലെ അധ്യാപകർക്കും കൂട്ടുകാർക്കും അവനെ ഏറെ താലാപര്യമായിരുന്നു. അങ്ങനെയികിരിക്കെ ഒരു ദിവസം ക്ലാസിൽ അധ്യാപിക ശുചിത്വത്തെക്കുറിച്ച് പഠിപ്പിക്കാൻ തുടങ്ങി. “ശുചിത്വമെന്നത് രണ്ടു തരത്തിലാണ്. വ്യക്തിശുചിത്വവും പരിസ്ഥിതി ശുചിത്വവും. നമ്മൾ വ്യക്തിശുചിത്വത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. എന്നാൽ പരിസരശുചിത്വവും അതിനോടൊപ്പം പ്രാധാന്യമുള്ളതാണ്. നമ്മൾ നമ്മുടെ പരിസ്ഥിതിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്”. അപ്പോൽ മനു എഴുന്നേറ്റ് ഒരു സംശയം ചോദിച്ചു. "അതെങ്ങനെയാ ടീച്ചർ നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കുന്നത്”. ടീച്ചർ മറുപടി പറഞ്ഞു. "നമ്മൾ പ്ലസ്റ്റിക് പോലുള്ള ദൂഷ്യവസ്തുക്കൾ പ്രകൃതിയിലേയ്ക്ക് വലിച്ചെറിയുമ്പോൾ അല്ലെങ്കൽ കത്തിക്കുമ്പോൾ പ്രകൃതിക്കുമാത്രമല്ല നമുക്ക് ദോഷമായിത്തീരുന്നു. മണ്ണിന്റെ വളക്കൂറ് നഷ്ടപ്പെടുന്നു. രാസവളങ്ങളുെ കീടനാശിനികളുും മണ്ണിനും വെള്ളത്തിനുമൊക്കെ ദോഷമാണ്. നമുക്ക് അസുഖങ്ങൾ വരുവാനും കാരണമാവുന്നു. വെള്ളം, വായു, മണ്ണ് എന്നവയെല്ലാം മലിനമാക്കപ്പെടുന്നതിനാൽ നമ്മളിലേയ്ക്ക് രോഗമെത്തിച്ചേരുന്നു". ടീച്ചർ പറഞ്ഞ കാര്യങ്ങൾ മനുവിന്റെ മനസ്സിൽ തിരതല്ലി. വൈകുന്നേരം സ്കൂൾ വിട്ട് മനു പുറത്തെ ബേക്കറിയ്ക്ക് സമീപം തന്റെ അച്ഛനെ കാത്തുനിന്നു. ആ സമയത്ത് അവിടെ നടന്ന കാര്യങ്ങൾ മനു നിരീക്ഷിച്ചു. പലകുട്ടികളും അവിടെനിന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിച്ച് കഴിച്ചതിനുശേഷം പ്ലാസ്റ്റിക് കവറുകൾ അലക്ഷ്യമായി വലിച്ചെറിയുന്നു. വീട്ടിൽ ചെന്ന് അന്ന് കാര്യങ്ങളൊക്കെ മനു തന്റെ അച്ഛനോടു പറഞ്ഞു. അച്ഛൻ പറഞ്ഞു നിന്റെ സ്കൂളിൽ നേച്ചർ ക്ലബ്ബ് ഉണ്ടല്ലോ. അച്ഛനും സ്കൂളിൽവന്ന പ്രിൻസിപ്പളിനോട് കാര്യങ്ങൾ പറഞ്ഞു. അങ്ങനെ അവർ മുന്നുപേരുടെ നേതൃത്വത്തിൽ സ്കൂളിന്റെ പരിസരത്തും മറ്റും മാലിന്യസംസ്കരണത്തിനുള്ള കുട്ടകൾ സ്ഥാപിച്ചു. കുട്ടികൾ ചേർന്ന് നാടു മുഴുവൻ നടന്ന് പ്ലാസ്റ്റ്ക് ശേഖരിച്ച് പ്രകൃതിയെ സംരക്ഷിച്ചു. അങ്ങനെ മനുവിന്റെ നല്ല മനസ്സും പ്രയത്നവും കൊണ്ട് ആ നാടിന് നല്ലൊരു പരിസ്ഥിതിയെ സമ്മാനിച്ചു.

റ്റോജു സാജു
9 B ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ