എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്
ലോകത്തെ പിടിച്ചുകുലുക്കി കോവിഡ് 2020
ഭൂമി തന്റെ കൈക്കുള്ളിലാണെന്ന് സ്വയം അഹങ്കരിച്ച മനുഷ്യൻ ഇന്ന് കണ്ണിൽപോലും കാണാനാവാത്ത ഒരു കുഞ്ഞൻ വൈറസിനെ പേടിച്ച് വീട്ടിലിരിക്കുകയാണ്.ലോകജനതയെ ആകെ മരണഭീതിയിലേക്ക് തള്ളിവിടുകയാണ് കൊറോണ വൈറസ്. ഒരുലക്ഷത്തിൽപരം മനുഷ്യരുടെ ജീവൻ അപഹരിച്ചുകൊണ്ട് കൊറോണ പടർന്നുകൊണ്ടിരിക്കുകയാണ്. ഈ രോഗത്തിന് പ്രത്യേകം മരുന്നുകളില്ല. അതിനാൽ പനി,ചുമ പോലുള്ള രോഗിയുടെ ലക്ഷണങ്ങൾക്കാണ് മരുന്നുനൽകുന്നത്. പൊതുവേ രോഗപ്രതിരോധശേഷി കുറഞ്ഞ വൃദ്ധരേയും കുട്ടികളെയുമാണ് കൂടുതലായി വൈറസ് ബാധിക്കുന്നത്. വാർദ്ധക്യസഹജമായ രോഗങ്ങൾ ഉള്ളവരിൽ രോഗം കൂടുതൽ തീവ്രമാകും. ഈ സാഹചര്യത്തിൽ കൊറോണയ്ക്ക് എതിരെ പടപൊരുതാൻ നാം തയ്യാറാവണം. വ്യക്തിശുചിത്വവും സാമൂഹിക അകലവും പാലിക്കാത്ത ഒരാളിൽനിന്നും മറ്റൊരാളിലേക്ക് രോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ നമ്മൾ സ്വയം രോഗകേന്ദ്രം ആവാതിരിക്കുക. അത്യാവശ്യസാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക. ദിവസത്തിൽ കുറഞ്ഞത് 5 തവണയെങ്കിലും സാനിറ്റൈസറോ ഹാൻഡ്‍വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.ധാരാളം ജലം കുടിക്കുക.പനിപോലുള്ള രോഗലക്ഷണമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക. വിദേശത്തുനിന്നും അന്യസംസ്ഥാനത്തിൽ നിന്നും വന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയുക. അതിനാൽ "ശാരീരിക അകലം സാമൂഹിക ഒരുമ" എന്ന സന്ദേശം മുൻനിർത്തി നമുക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാം. ഇത്രയൊക്കെയായിട്ടും ഇതൊന്നും മനസ്സിലാക്കാതെ പുറത്തിറങ്ങി നടക്കുന്നവരുണ്ട്. അത്തരക്കാരെ ബോധവൽക്കരിക്കാനും നമുക്കാവണം. പോലീസുകാരും ആരോഗ്യപ്രവർത്തകരും രാവെന്നോ പകലെന്നോ ഇല്ലാതെ ഉണർന്നു പ്രവർത്തിക്കുമ്പോൾ നാം അവർക്ക് ഒരു ബുദ്ധിമുട്ടായി മാറരുത്. അതിമാനുഷികമായതല്ല നേരെമറിച്ച് മാനുഷികമായ ചില കാര്യങ്ങൾ നമുക്കും ചെയ്യാനാവും. വീട്ടിലിരുന്നുകൊണ്ട് രാജ്യത്തെ സേവിക്കുവാനുള്ള ഒരവസരം കൂടിയാണിത്. അതിനാൽ സ്വയം മാതൃകയാവുക. വരൂ, നമുക്ക് ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കാം... നമ്മൾ അതിജീവിക്കും.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം