ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ
കൊറോണ പറഞ്ഞ കഥ ഞാൻ "കൊറോണ വൈറസ്”. ചൈനയിലെ ഘോരവനത്തിലാണ് ജനനം. ഒരു ജീവിയുടെ ആന്തരീക അവയവത്തിൽ ജീവിക്കുന്ന ഞാൻ ഒരു കാട്ടു ജീവിയുടെ ശരീരത്തിൽ നിന്നാണ് മനുഷ്യരിലേയ്ക്ക് എത്തിയത് . ഏത് നശിച്ച നേരത്താവോ എനിക്കീ നാട്ടിലേയ്ക്ക് വരാൻ തോന്നിയത്. എന്നെ കൊണ്ടു വന്ന ആൾ എയർപോർട്ടിൽനിന്നും ആശുപത്രിയിലേയ്ക്കാണ് പോയത്. അവിടെ നിന്നും രക്ഷപെടാനുള്ള എല്ലാ മാർഗവും ആരോഗ്യപ്രവർത്തകർ അടച്ചു. എന്റെ മക്കളുടേയും, കൂട്ടുകാരുടേയും അവസ്ഥ ഇതുതന്നെയാണ്,. ഞങ്ങൾക്ക് ഒരുവിധത്തിലും ഇവിടെ വളരാൻ സാധിക്കുന്നില്ല.
ആദ്യം മാസ്ക്കും, സോപ്പും കൊണ്ട് കഴുകി കളഞ്ഞു. പിന്നെ ഞങ്ങൾക്കങ്ങോട്ടേയ്ക്കായി വരാനുള്ള വാഹനങ്ങൾ നിർത്തി.ലോക്ഡൗൺ വച്ച് സർക്കാർ ഞങ്ങളെ തോൽപിച്ചു,. വീടുകളിൽ നിന്നും പുറത്തിറങ്ങാതെ ജനങ്ങളും ഞങ്ങളെ തോല്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാനായി കൊറോണ എന്ന ഞങ്ങൾ ജീവനോടെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഞങ്ങൾ മടങ്ങുന്നു.
നവീന മനോജ്
|
[[28313|]] കൂത്താട്ടുകുളം ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്താട്ടുകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ