കെ.എൻ.എൻ.എം വി.എച്ച്.എസ്സ്.എസ്സ്. പവിത്രേശ്വരം/അക്ഷരവൃക്ഷം/കൊറോണ കാലത്തിനൊരു സ്മൃതിഗീതം

Schoolwiki സംരംഭത്തിൽ നിന്ന്
14:09, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Knnmvhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണകാലത്തിനൊരു സ്മൃതിഗീതം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണകാലത്തിനൊരു സ്മൃതിഗീതം

കൊറോണ എന്ന മൂന്നക്ഷരം
ലോകമാകെ പിടിച്ചുലച്ചുവല്ലോ
ജീവജാലങ്ങളെ കൂട്ടിലിട്ട
മനുഷ്യനെ കൊറോണ കൂട്ടിലാക്കി
ഭൂലോകമാകവെ ആ‍‍ഞ്ഞുവീശി
കാട്ടുതീപോലെ പടർന്നുകേറി
മാനുഷ്യരെല്ലാം പകച്ചുപോയി
പുറത്തിറങ്ങാനാകാതെ കഴിച്ചുകൂട്ടി
തൊഴിൽശാലകൾ പുക തുപ്പിയില്ല
വാഹനങ്ങളും പോർച്ചിലുറക്കമായി
മാലിന്യമില്ലാത്ത നീലവാനിൽ
പേരറിയാപക്ഷികൾ പാട്ടുപാടി
സ്പാടികപാത്രസുതാര്യതയിൽ
പാടിച്ചിരിച്ചുപുഴയൊഴുകി
മാലിന്യമുക്തമായ് പ്രകൃതിമാറി
ഹാ യെത്രസുന്ദരം പോയകാലം
ആഢംബരത്തിൽ മദിച്ച മർത്യൻ
സ്വന്തഭവനം നരകമാക്കി
സമയമില്ലായ്മ ഫാഷനാക്കി
മദ്യലഹരിയിൽ നിലമറന്നു
പ്രകൃതിയോരോന്നിനും എണ്ണിയെണ്ണി
കണക്കുചോദിക്കുന്ന കാലമായി
ഇനിയൊരുപാഠം പഠിക്കുകനാം
പ്രകൃതിയെ സ്നേഹിക്കാൻ തുനിയുക നാം
നല്ലോരു നാളെക്കായ് യത്നിച്ചിടാം
നല്ലൊരു നാളെക്കായ് ഒത്തുചേരാം