ജി.എച്ച്.എസ്. കൂടല്ലൂർ/അക്ഷരവൃക്ഷം/നമ്മൾ അതിജീവിക്കും
നമ്മൾ അതിജീവിക്കും
ഒരു കോശത്തിനുള്ളിലല്ലാതെ വളരാനോ, പ്രത്യുത്പാദനം നടത്താനോ കഴിവില്ലാത്ത ജീവകണങ്ങളാണ് വൈറസുകൾ. സാധാരണ സൂക്ഷ്മദർശിനികളിൽ കൂടി കാണാൻ സാധിക്കാത്ത ഇവ പടർത്തുന്ന ചില രോഗങ്ങൾക്ക് മരുന്നോ വാക്സിനോ ഇല്ല. ഇക്കൂട്ടത്തിൽ പെടുന്ന ഈ നൂറ്റാണ്ടിനെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന വൈറസാണ് കൊറോണ. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ ഇത്തിരി കുഞ്ഞൻ കാർന്നെടുത്തത് ലക്ഷകണക്കിന് മനുഷ്യജീവനുകളെയാണ്. ഇപ്പോഴും അവൻ നിമിഷങ്ങൾക്കകം രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടരുകയാണ്. സാധാരണ ഒരു വൈറസ് പടരുന്നതിനേക്കാൾ വേഗത്തിലാണ് ഇവ വ്യാപിക്കുന്നത്. ചൈനയിലും ഇറ്റലിയിലും അമേരിക്കയിലും മറ്റും വ്യാപിച്ച ശേഷം അത് ഇന്ന് ഇന്ത്യയിലും നമ്മുടെ കൊച്ചുകേരളത്തിലും എത്തിയിരിക്കുന്നു. വളരെ ജാഗ്രതയോടെയാണ് നാം ഇന്ന് വീടുകളിൽ കഴിയുന്നത്. ഈ വൈറസിനെ നേരിടാൻ മരുന്നോ വാക്സിനോ ഇല്ലാത്തതിനാൽ ഏറ്റവും നല്ല മരുന്ന് ജാഗ്രതയാണ്. ഏവരെയും നേരിട്ട്കൊണ്ട് വരുന്ന കൊറോണയെ ഭയപ്പെടുത്തുന്നത് ഹാൻഡ്‍വാഷും സാനിറ്റൈസറുമാണ്. വീടുകളിൽ ലോക്ഡൗണിൽ കഴിയുന്ന ജനങ്ങൾ പുറത്ത് പോയി വരുമ്പോൾ കൈകൾ കഴുകി കൊറോണയെ പ്രതിരോധിക്കുന്നു. ഇന്ത്യയിലെത്തിയ കോവിഡ് മുട്ടുമടക്കിയത് കേരളത്തിനു മുന്നിലാണ്. ഇന്ന് കേരളം കൊറോണയിൽ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാലാഖമാരായ നഴ്‍സുമാരും ഡോക്ടർമാരും കൊറോണ ബാധിച്ച് ചികിത്സയിലുള്ള രോഗബാധിതരെ തങ്ങളുടെ കുടുംബാംഗങ്ങളെന്ന പോലെ ജീവൻ പണയം വെച്ച് ചികിത്സിക്കുന്നു. ഇതിൽ പലരുടെയും നില സാധാരണ ഗതിയിലേക്ക് വരികയെന്നത് നമ്മെ സംബന്ധിച്ച് ചെറിയ കാര്യമല്ല. എന്നാൽ ഇന്നും ചില വ്യക്തികൾ കൊറോണയുടെ ദോഷത്തെ കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും മനസ്സിലാക്കാതെയാണ് പല പേരും പറഞ്ഞ് ലോക്ഡൗണിൽ നിന്നും പുറത്തിറങ്ങുന്നത്. ഇതിനെ തടയാനായി പോലീസും ആരോഗ്യ പ്രവർത്തകരും കഠിന പരിശ്രമത്തിലാണ്. കത്തുന്ന വെയിലിൽ ഭക്ഷണമോ വെള്ളമോ ഇല്ലാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അവർ പാടുപെടുന്നു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവരെ അടുത്തുള്ള ചികിത്സാകേന്ദ്രങ്ങളിൽ എത്തിക്കുന്നു. രോഗലക്ഷണമുള്ളവരെ ടെസ്റ്റ് ചെയ്ത് രോഗബാധയില്ലെങ്കിൽ വീടുകളിൽ എത്തിക്കുന്നു. ഇതാണ് കൊറോണയുടെ നിരീക്ഷണരീതികളിൽ ചിലത്. എന്ത് തന്നെയായാലും ഒരു വൈറസിനും നമ്മുടെ ഇന്ത്യയെയോ, കേരളത്തെയോ ഒന്നും ചെയ്യാനാകില്ല. നിപ വൈറസിനെ പോലും നമ്മൾ വെറുതെ വിട്ടില്ല. എങ്കിൽ ഈ കൊറോണയെയും നമ്മൾ മറികടക്കും. ഇതിനായി നമ്മൾ മനസ്സുകൾ തമ്മിലുള്ള അകലം കുറയ്‍ക്കണം. ശരീരങ്ങൾ തമ്മിലുള്ള ചങ്ങലയെ മുറിക്കുകയും വേണം. വ്യാജവാർത്തകൾക്ക് ചെവികൊടുക്കാതിരിക്കണം. എങ്കിലേ നമുക്ക് കൊറോണയിൽ നിന്നും പൂർണമായി മുക്തി നേടാനാവൂ. വീട്ടിലിരുന്ന് കൊണ്ട് മനസ്സുകൾ തമ്മിൽ പരസ്‍പരം കൈകോർത്ത് നമുക്ക് ഈ കൊറോണക്കെതിരെ ഒറ്റക്കെട്ടായി പോരാടാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ