എ.ബി.യു.പി.എസ്.പാറശ്ശേരി(പേരിങ്ങോട്)/അക്ഷരവൃക്ഷം/ ചെറുത്തുനിൽപ്പ്
ചെറുത്തുനിൽപ്പ്
പടച്ചോനെ ദ് എന്തൊരു രോഗാ ബീവാത്തു പേടിയോടെ പറഞ്ഞു . സരസ്സമ്മടെ മകനാണ് ഈ രോഗത്തെപ്പറ്റി ആദ്യം പറഞ്ഞത് അന്ന് നമ്മുടെ നാട്ടിലേക്ക് ഒന്നും ഈ രോഗം വന്നിട്ടില്ല . ഇപ്പോ നമ്മുടെ നാട്ടിലും രോഗം പെരുകാൻ തുടങ്ങി പനി , തലവേദന , ജലദോഷം തുടങ്ങിയ ലക്ഷണങ്ങളാണത്രേ ശ്വാസം കിട്ടാതെ പെടഞ്ഞ് മരിക്കുന്നുന്ന് പറയണ് വാപ്പുട്ടിക്കയാണ് ഇതൊക്കെ പറഞ്ഞത് . ഹംസയും , സുലൈമ്മാനും , ഷാജഹാനും ഒക്കെ ദുബായിലാണ് അവിടെയും രോഗം ബാധിച്ചു മരിക്കുന്നു എന്ന് കേൾക്കുമ്പോ വയറ്റിൻ്റെ ഉള്ളിൽ ഒരു ആളലാണ് . ൻ്റെ റബ്ബേ ൻ്റെ കുട്ടികൾക്കൊന്നും സംഭവിക്കരുതെ .... ഉള്ളുരുകി പ്രാർത്ഥിക്കുന്നുണ്ട് . ഇവിടെ പടിഞ്ഞാറേൽ അപ്പുവിൻ്റെ വീട്ടിലും നമ്പൂതിരിയുടെ വീട്ടിലും സുഖേടാണെന്ന് പറയണ് കേട്ടു . ഖാദറാണ് പറഞ്ഞത് ഇതിൻ്റെ പേര് കോറോണയാണെന്നോ കോവിഡ് 19 എന്നോ എന്തായാലും ദീനം വന്നാൽ വീട്ടിൽ ഇരിക്കണം നിരീക്ഷണത്തിൽ അല്ലെങ്കിൽ ആശുപത്രിയിൽ കൊണ്ടേയിടും ബീവാത്തുനും ആയിഷമോൾക്കും ഇപ്പോ ഉറക്കം ഇല്ലാണ്ടായി ആരോഗ്യപ്രവർത്തകർ വന്ന് വീടും മുറ്റവും വൃത്തിയാക്കാൻ തൊടിയിൽ കണിക്കണ്ട കുപ്പ ഇടാൻ പാടില്ലെന്നും വീടിന് പുറത്തിറങ്ങിയാൽ കൈ കഴുകാൻ പറഞ്ഞ് ഒരു സോപ്പുവെള്ളത്തിൻ്റെ ഒരു കുപ്പി തന്ന് കൈ വൃത്തിയായി കഴുകാനും കൈയും കാലും കഴുകിയതിന് ശേഷം വീട്ടിൽ കയറാവു വീട്ടിന് പുറത്തിറങ്ങരുത് എന്ന ഉപദേശവും തന്നു . പുറത്തിറങ്ങാൻ പാടില്ലെന്നു പറഞ്ഞിട്ട് കാര്യമില്ല പീടികയിൽ പോവാനും റേഷൻകടയിൽ പോവാനും ഞാൻ തന്നേ പോണ്ടേ . പുറത്ത് ഇറങ്ങുമ്പോൾ തുണികൊണ്ട് വായയും മൂക്കും മൂടിക്കെട്ടും എവിടെങ്കിലും പോയി തിരിച്ചുവരുമ്പോൾ ആയിഷക്ക് നിർബന്ധമാണ് കുളിച്ചിട്ടെ വീട്ടിൽ കയറാവു ഇത് ബീവാത്തു ഒരു ശീലമാക്കി . കൊറോണയെ തുരത്താൻ ഉള്ള മുൻകരുതൽ അകലെ ആശുപത്രി വാഹനത്തിൻ്റെ മൈക്കിലൂടെ ഉള്ള മുന്നറിയിപ്പിൻ്റെ ശബ്ദം ദൂരെനിന്ന് ബീവാത്തു കേട്ടു .
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ