ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/ഇത്തവണത്തെ അവധിക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21354 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത്തവണത്തെ അവധിക്കാലം. <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത്തവണത്തെ അവധിക്കാലം.


സ്‌കൂൾ പൂട്ടിയിട്ട് കുറെ ദിവസമായി . ഞങ്ങൾ പ്രതീക്ഷിക്കാതെയാണ് സ്കൂൾ അടച്ചത്.ടീച്ചർമാരോടൊന്നും ഒരു യാത്ര പോലും പറയാൻ പറ്റിയില്ല.എല്ലാത്തിനും കാരണം കൊറോണയാണ് .ആദ്യം ആ രോഗം കണ്ടത് ചൈനയിലെ വുഹാനിലാണ് .പിന്നെ ഇന്ത്യയിലും എത്തി.കേരളത്തിൽ കാസർഗോഡ് ആണ് കൂടുതൽ ബാധിച്ചത്.ഞങ്ങൾ ഇപ്പോൾ വീട്ടിൽനിന്ന് പുറത്തു ഇറങ്ങാറേ ഇല്ല.ഈ കൊറോണ കാരണം അച്ഛനു പണിയില്ലാതായി.അച്ഛൻ കടയിലേക്ക് സാധനം വാങ്ങാൻ പോകുമ്പോൾ മാസ്ക് ഇട്ടിട്ടാണ് പോകുന്നത്.ഞങ്ങൾ വീടും പരിസരവും വൃത്തിയാക്കി.

ഇപ്പോൾ ഞങ്ങൾക്ക് ക്ലാസ്സിന്റെ വാട്സപ്പ് ഗ്രൂപ്പ് ഉണ്ട്. ടീച്ചർമാർ ദിവസവും ഓരോ ആക്ടിവിറ്റീസ് തരും. അത് ചെയ്യുമ്പോൾ സമയം പോകുന്നതേ അറിയില്ല.ഞങ്ങൾ കൊറോണക്കെതിരെ പോസ്റ്ററുകൾ, ഇലചിത്രങ്ങൾ, ചിരട്ട, ചകിരി, തുണി എന്നിവ കൊണ്ടുള്ള ഉത്പന്നങ്ങൾ എന്നിവയെല്ലാം ഉണ്ടാക്കി. ഈ വാട്സാപ്പ് ഗ്രൂപിലൂടെയെങ്കിലും പരീക്ഷ എഴുതാൻ കഴിഞ്ഞതാണ് ഇപ്പോഴത്തെ ആകെ ഒരു സന്തോഷം.

നിപ്പ വൈറസും മനുഷ്യമനസ്സിലെ പേടിസ്വപ്നവുമായ പ്രളയവും അതിജീവിച്ച നമ്മൾക്ക് സർക്കാരിന്റെ നിർദേശങ്ങൾ മുറ പോലെ പാലിക്കുകയും അറിയാത്തവർക്ക് പകർന്നുകൊടുക്കുകയും അതോടൊപ്പം ഒരേ മനസ്സോടെ നമ്മൾ പ്രതിജ്ഞ എടുക്കുകയും ചെയ്യാം.ഈ കൊറോണ വൈറസ് നശിക്കും വരെ ശുചിത്വം പാലിച്ചും അകലം പാലിച്ചും ദൈവത്തോട് പ്രാർത്ഥിച്ചു മുന്നേറാം. ദൈവമേ .....നശിച്ചുപോട്ടെ ഈ കൊറോണ വൈറസ് ......

അനുശ്രീദാസ്
മൂന്ന് സി ജി.യു .പി .സ്കൂൾ തത്തമംഗലം .
ചിറ്റൂർ. ഉപജില്ല
പാലക്കാട്.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം