ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/ മരം ഒരു വരം

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം

ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി നമ്മളെല്ലാവരും ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കുന്നു. പക്ഷി മൃഗാദികളും, വൃക്ഷങ്ങളും മനുഷ്യരും എല്ലാം ചേർന്നതാണല്ലോ നമ്മുടെ പരിസ്ഥിതി. മരങ്ങൾ വെട്ടി മുറിക്കുന്നത് വഴി എത്ര വലിയ തെറ്റാണ് പ്രകൃതിയോട് മനുഷ്യൻ കാണിക്കുന്നത്. അവരില്ലാതെ നമുക്ക് ജീവിക്കാൻ കഴിയില്ല എന്ന സത്യം തിരിച്ചറിയുന്നില്ല. പരിസ്ഥിതിയെ വൃത്തിയാക്കേണ്ടത്, സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും ചുമതലയാണ്. നമ്മുടെ ചുറ്റുമുള്ള മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക എന്നത് പരിസ്ഥിതിസംരക്ഷണത്തിന്റെ ഭാഗമാണ്. അതുവഴി നമുക്ക് പകർച്ചവ്യാധി കളെ ഒരു പരിധിവരെ നിയന്ത്രിക്കാം.
പരിസ്ഥിതിയുടെ നട്ടെല്ലാണ് വൃക്ഷങ്ങൾ. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നത് വഴി അന്തരീക്ഷത്തിലെ ചൂട് കുറയുന്നതിനും ശുദ്ധവായു വിന്റെ അളവ് കൂടുന്നതിനും സഹായിക്കുന്നു. കൂടാതെ അവ മണ്ണൊലിപ്പിനെ തടയും. പരിസ്ഥിതിയുടെ നാശം നമ്മുടെതന്നെ നാശമാണ് എന്ന് തിരിച്ചറിയുന്ന വർക്ക് മാത്രമേ ഇനിയുള്ള കാലം ഈ ഭൂമിയിൽ ജീവിക്കാൻ സാധ്യമാകൂ. പരിസ്ഥിതി സംരക്ഷണം എന്ന് പറഞ്ഞാൽ നമ്മുടെ തന്നെ സംരക്ഷണമാണ്. അതിനാൽ ആവുംവിധം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പരിസ്ഥിതി സംരക്ഷണം തുടങ്ങേണ്ടത് നമ്മുടെ വീട്ടിൽ നിന്ന് തന്നെയാണ്. വീട് നന്നായാൽ മാത്രമേ നാട് നന്നാവുകയുള്ളൂ. "മരം ഒരു വരം" എന്നത് വാക്കിൽ മാത്രം ഒതുങ്ങാൻ ഉള്ളതല്ല അത് പ്രാവർത്തികമാക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്

നേഹ രാജ്
4 C ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം