കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോകാ: സമസ്താ : സുഖിനോ ഭവന്തു

Schoolwiki സംരംഭത്തിൽ നിന്ന്

ലോകാ: സമസ്താ : സുഖിനോ ഭവന്തു

നിത്യം ദ്വിനേരം സ്നാനവും ചെയ്യണം
കയ്യുകൾ വൃത്തിയായി സോപ്പിട്ടു കഴുകണം
പോഷക സമ്പുഷ്ടഭോജനംനിത്യവും
ജീവിതചര്യയായ് ശീലിച്ചിടേണം
കയ്യുകൾ രണ്ടും പൊത്തിച്ചുമയ്ക്കണം
രോഗം വരാതെ നീ സൂക്ഷിച്ചിടേണം
ഭോജന ശാലയിൽ
എന്നുംകറങ്ങാതെ മാതാവിൻ ഭക്ഷണം
നിത്യം ഭുജിക്കണം
വെയിലിൽ കളിക്കാതെ
തണലിൽ കളിക്കണം
ഐസ് ക്രീമും നൂഡിൽസും
 മാറ്റി നിർത്തീടണം
ഇടയ്ക്കിടെ വെള്ളം കുടിച്ചീടണം നീ
രോഗം വരാതെ സൂക്ഷിച്ചിടേണം
നാടിന്ന് സൗഖ്യം നൽകുവാനെപ്പോഴും
 നാട്ടുകാർ സർവ്വരുംയത്നിച്ചിടേണം
ലോകാ: സമസ്താ : സുഖിനോ ഭവന്തു
മാലോകരേ നിങ്ങൾ നിത്യവും പാടുക

      ഉദ്ധവ് നാരായണൻ             അഞ്ചാം തരം ,  കരിവെള്ളൂർ നോർത്ത് എയുപി സ്കൂൾ
                                               പയ്യന്നൂർ ഉപജില്ല
                                               കണ്ണൂർ
                                              അക്ഷരവൃക്ഷം പദ്ധതി, 2020
                                                 കവിത