ഗവ. എച്ച് എസ് എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
11:59, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSLPS KALAVOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പോരാട്ടം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം


എത്തിയിരിക്കുന്നു കൊറോണ ഭീകരൻ
    അതിശക്തൻ, അദൃശ്യൻ, അരൂപി
    മുത്തശ്ശിക്കഥകളിൽ കേട്ടു പഴകിയ
    രാക്ഷസനേക്കാൾ ക്രൂരൻ
    മാനവരാശിയെ മൃതിയുടെ
    തീരത്തേക്കണച്ചുകൊണ്ടവൻ
    ലോകമാകെ തൻ താണ്ടവനൃത്തമാടുന്നു
    നഗരങ്ങളിൽ, ഗ്രാമങ്ങളിൾ, ജാതി മത
    സമ്പന്ന ദരിദ്ര‍ ഭേദമില്ലാതെ
   നമ്മൾ മാനവർ മനുവിൻെ പുത്രൻമാർ
   മനനം ചെയ്യുന്നവർ നേരിടും
    ഈ ഭീകരനേയും കരുതലോടെ
    കരുതലിൻ കരുത്തും ശുചിത്വത്തിൽ
    തെളിമയും കൊണ്ട് നേരിടും നമ്മൽ ഒറ്റക്കെട്ടായി
   തുടരാം നമുക്ക് വീടുകളിൽ സാമൂഹിക അകലം പാലിച്ച്
   കഴുകാം കൈകൽ ഇടയ്ക്കിടെ സോപ്പുപയോഗിച്ച്
   പുറത്തിറങ്ങുമ്പോൾ മാസ്ക്കുകൾ ധരിക്കാം
   പഠിപ്പിക്കാം കരുതലിൻ പാഠങ്ങൾ വീട്ടിലുള്ളവരേയും
   നേരിടും നമ്മൽ കൊറോണ മഹാമാരിയേയും
  പുലർന്നിടും പുതിയ ശാന്തി തൻ പൊൻ പ്രഭാതം......
  {{BoxBottom1
| പേര്= അയോണ
| ക്ലാസ്സ്= 4B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച്.എസ്സ് എൽ.പി.എസ്സ് കലവൂർ
| സ്കൂൾ കോഡ്=
| ഉപജില്ല= ചേർത്തല
| ജില്ല= ആലപ്പുഴ
| തരം= കവിത
| color= 1
}}