സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം/അക്ഷരവൃക്ഷം/അവധിക്കാലം കോറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലം കോറോണ കാലം

കൂട്ടുകാരെ,
ലോകമൊട്ടാകെ കോറോണ എന്ന മഹാമാരി പടർന്നു പിടിക്കുക ആണ്. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ നമ്മുക്ക് ഇതിൽ നിന്നും രക്ഷപ്പെടാം.

അധ്യാപകരോടും കൂട്ടുകാരോടും ഒന്നും പറയാതെ പെട്ടെന്നു പിരിയേണ്ടിവന്നതിൽ എനിക്കു വളരെ വിഷമമായി. ലോകം മുഴവൻ കോറോണയിൽ വേദാനിച്ചിരിക്കുകയാണ്, എനിക്കും വിഷമമുണ്ട്. പക്ഷേ ഈ അവധിക്കാലത്ത് അചഛനും അമ്മയുo മറ്റെല്ലാവരും വീട്ടിൽ ഉണ്ട് എന്നുള്ളത് എനിക്ക് ഏറെ സന്തോഷമാണ് . പുറത്തേക്ക് പോകാനോ ആഷോഷങ്ങളിൽ പങ്കെടുക്കാനോ പറ്റുന്നില്ല എന്നത് സങ്കടകരമായ കാര്യമാണെങ്കിലും, രോഗപ്രതിരോധനത്തിനു അത്യാവശ്യമാണെന്നു ഞാൻ മനസ്സിലാക്കുന്നു.

രകൃതിയെ സ്നേഹിക്കുക, ചൂക്ഷണം ചെയ്യരുത് എന്നുള്ള കാര്യം ഞാൻ മനസ്സിലാക്കുന്നു. പ്രകൃതി ചൂക്ഷണം തന്നെയാണ് കോറോണയ്ക്ക് കാരണമായതെന്നു ഞാൻ വിശ്വസിക്കുന്നു. പ്രകൃതി സ്നേഹവും പരിപാലനവും ആണ് രോഗ പ്രതിരോധ ന മാർഗ്ഗം എന്ന് ഞാൻ വിശ്വസിക്കുന്നു .

ഞാൻ വീടും പരിസരവും വൃത്തിയാക്കി പച്ചക്കറിതൈകൾ നട്ട് നല്ലൊരു നാളേയ്ക്കായി കാത്തിരിക്കുന്നു.

ലക്ഷ്മി ശ്രീ ജോഷി
4 സെന്റ് മേരീസ് എൽ പി എസ്സ് ഇടയാഴം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം