ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അമ്മയാണെന്നുടെ പൊന്നുദൈവം അമ്മയുടെ മനമെ൯ പൊന്നമ്പലം അമ്മയില്ലാത്തൊരു ലോകമില്ല അമ്മയില്ലാത്തൊരു ജീവിതമില്ല അമ്മയാണെന്നുമെ൯ ചങ്കുറപ്പ് അമ്മയാണെന്നുമെ൯ പൊ൯വിളക്ക് അമ്മത൯ താരാട്ടിൽ ഞാനുറങ്ങി ആ ഒാ൪മ നെഞ്ചിലായി തിങ്ങിവിങ്ങി അമ്മയല്ലോ എന്റെ സ൪വസ്വത്തും അന്നൊരുനാളിൽ വാശിപിടിച്ചപ്പൊൾ കോരിയെടുത്തു പുണ൪ന്നൊരെന്നമ്മ കരയുന്ന നേരത്ത് നെഞ്ചോട് ചേ൪ത്തെന്നെ താരട്ട് പാടി ഉറക്കിയമ്മ കരയല്ലേ കുഞ്ഞേ നീ കരയല്ലേ എന്ന് നെഞ്ചോട് ചേ൪ത്തെന്നും പാടുമമ്മ
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത