അമ്മയാണെന്നുടെ പൊന്നുദൈവം
അമ്മയുടെ മനമെ൯ പൊന്നമ്പലം
അമ്മയില്ലാത്തൊരു ലോകമില്ല
അമ്മയില്ലാത്തൊരു ജീവിതമില്ല
അമ്മയാണെന്നുമെ൯ ചങ്കുറപ്പ്
അമ്മയാണെന്നുമെ൯ പൊ൯വിളക്ക്
അമ്മത൯ താരാട്ടിൽ ഞാനുറങ്ങി
ആ ഒാ൪മ നെഞ്ചിലായി തിങ്ങിവിങ്ങി
അമ്മയല്ലോ എന്റെ സ൪വസ്വത്തും
അന്നൊരുനാളിൽ വാശിപിടിച്ചപ്പൊൾ
കോരിയെടുത്തു പുണ൪ന്നൊരെന്നമ്മ
കരയുന്ന നേരത്ത് നെഞ്ചോട് ചേ൪ത്തെന്നെ
താരട്ട് പാടി ഉറക്കിയമ്മ
കരയല്ലേ കുഞ്ഞേ നീ കരയല്ലേ എന്ന്
നെഞ്ചോട് ചേ൪ത്തെന്നും പാടുമമ്മ