സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ/അക്ഷരവൃക്ഷം/കൊറോണ നൽകിയ ക്വാറന്റൈൻ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
11:10, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നൽകിയ ക്വാറന്റൈൻ കാലം

എന്റെ അവധി കാലത്തെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് വളരെ ഏറെ സന്തോഷവും അതിൽ ഉപരി ദുഖവും ഉണ്ട്. അവധിക്കാലം ഞങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിൽ യാത്ര ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും അതെല്ലാം ഈ പ്രത്യേക സാഹചര്യത്തിൽ മാറ്റിവെക്കേണ്ടിവന്നു. അതിനു കാരണം covid - 19 എന്ന വൈറസ്ന്റെ വ്യാപനം മൂലമാണ്. വൈറസ്ന്റെ വ്യാപനം തടയുന്നതിനായി രാജ്യത്തു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ഇതു മൂലം വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. കേരളത്തെ ഏറ്റവും അധികം ഭീതിയിലാഴ്ത്തി കൊണ്ടിരിക്കിന്ന ഒരു ദുരവസ്ഥയാണ് ഈ അവധികാലത്തു ഞങ്ങൾ നേരിട്ട് കൊണ്ടിരിക്കുന്നത്. Corona വ്യാപനത്തിന് എതിരെ പോരാടുന്നതിൽ നമ്മുടെ സർക്കാർ വിജയ പാതയിലാണ്. കൂടാതെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഡോക്ടർമാർ നഴ്‌സ്‌ മാർ മറ്റു ജീവനക്കാർ എന്നിവരെ ഈ അവസരത്തിൽ ആദരവോടെ നന്ദിയോടെ സ്മരിക്കുന്നു. രാത്രി എന്നോ പകലെന്നോ ജോലിചെയ്യുന്ന ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. നമ്മുടെ നാട്ടിലെ ജനങ്ങൾ സർക്കാരിന്റെ നിർദേശങ്ങൾ ഒരു പരിധിവരെ പാലിച്ചതിനാലാണ് നമ്മുടെ നാട്ടിൽ corona വൈറസ് ന്റെ വ്യാപനം തടയാൻ കഴിഞ്ഞത്. ഞങ്ങൾ കുട്ടികൾക്ക് അവധി ദിവസങ്ങൾ കൂട്ടി കിട്ടിയതിൽ സന്തോഷം ഉണ്ടെങ്കിലും അതിനേക്കാൾ ഏറെ സങ്കടമാണ്. കാരണം ഞങ്ങൾ ആഘോഷമായി നടത്താൻ ഇരുന്ന ഞങ്ങളുടെu പ്രിയപ്പെട്ട അധ്യാപകരുടെ യാത്ര അയപ്പും സ്കൂൾ വാർഷികവും നടത്താൻ ആയില്ല. സ്കൂളുകൾ മാത്രമല്ല ആരാധനാലയങ്ങളും അടഞ്ഞു കിടക്കുകയാണ്. ഇടക്ക് കൂട്ടുകാരെ വിളിച്ചു വിശേഷങ്ങൾ തിരക്കുന്നുണ്ട്. കളിയും ചിരിയുമായി സന്തോഷത്തോടെ അവധികാലം ആസ്വദിക്കുകയാണ്.

വ്യക്തി ശുചിത്വം പാലിച്ചു corona വ്യാപനത്തെ തടഞ്ഞു നമ്മുക്ക് സുരക്ഷിതരായി ഇരിക്കാം..

ആൻ മരിയ പി എസ്
3 A സെന്റ് മേരീസ് എൽ പി എസ് അതിരമ്പുഴ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം