ലിറ്റിൽ ഫ്ലവർ എൽ. പി എസ്. വടകര/അക്ഷരവൃക്ഷം/ലോക്ഡൗൺ ദിനങ്ങളിലെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
                                                 ലോക്ഡൗൺ ദിനങ്ങളിലെ അവധിക്കാലം

വേനലിന്റെ ചൂടും പരീഷയുടെ പേടിയുമായ മാർച്ച് മാസത്തിൽ അപ്രതീക്ഷിതമായി കടന്നു വന്ന അതിഥി ആണ് കൊറോണ വൈറസ് എന്ന മഹാമാരി അഥവാ കോവിഡ് -19. ഈ മഹാവൈറസ് മൂലം ലോകം നിശ്ചമായി .അവധിക്കാലം കളികളും , യാത്രകളും എല്ലാം ഒഴിവാക്കേണ്ടി വന്നു എന്നുള്ള സങ്കടം ബാക്കിയാക്കി. ലോക്ഡൗൺ നാളുകൾ വളരെ ഭീതിയുള്ളതായിരുന്നു .പിന്നെ എല്ലാം സന്തോഷത്തിലെത്തിച്ചു.അപ്പയും ,അമ്മയും ചേട്ടനും എപ്പോഴും എപ്പോഴും എന്റെ അടുത്തുണ്ടായിരുന്നു.

അവരുടെ സ്നേഹം എനിക്ക് വളരെയധികം സന്തോഷം തന്നു. അവരുടെ ജോലികൾ മൂലം എന്നെ സ്നേഹിക്കാനോ എന്തിന് എനിക്ക് അവരെ ഒന്നു കൊതിതീരെ കാണുവാനോ കഴിഞ്ഞിരുന്നില്ല .ഈ അവസ്ഥ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു . എന്റെ മാതാപിതാക്കളുടെ സനേഹം മനസിലാക്കുവാനും അവർ ഞങ്ങൾക്കുവേണ്ടി കഷ്ടപ്പടുന്നതു കാണുവാനും സാധിച്ചു. അപ്പയുടെ ചോദ്യത്തിന് അമ്മ മറുപടി പറയുന്നതും ,നാളെ എന്താണ് കുഞ്ഞുങ്ങൾക്കുള്ളത് എന്നു ചോദിക്കുന്നതും എന്നെ ഒത്തിരി കരയിപ്പിച്ചു . ഞങ്ങളെ കുറിച്ചുള്ള ചിന്തകളാണ് അവരുടെ മനസ്സിലെന്നു എനിക്ക് മനസ്സിലായി .പിന്നെ എന്റെ അമ്മയെ സഹായിക്കാനും എനിക്കു സാധിച്ചു .ഞങ്ങൾക്കിഷ്ടപ്പെട്ട ആഹാരം അമ്മ ഉണ്ടാക്കി തന്നു .കുടുംബവുമായി കൂടുതൽ കാര്യങ്ങൾ രസകരമായി പങ്കുവയ്ക്കാനും സാധിച്ചു .പുറത്തിറങ്ങാതെ നിയമങ്ങൾ ലംഘിക്കാതെ ഈ കൊറോണ എന്ന മഹാമാരിയെ ചെറുത്തുനിർത്താൻ നമ്മുക്ക് ഒറ്റക്കെട്ടായി ഇറങ്ങാം .പരിമിതസാഹചര്യങ്ങൾ പോലും നമ്മുക്ക് കൂടുതൽ രസകരമാക്കാം .ഓരോ മണിചോറും വിലപ്പെട്ടതാണെന്ന് ഈ മഹാമാരി ഞങ്ങളെ പഠിപ്പിച്ചു .ഭയമല്ല വേണ്ടത് .........കരുതലാണ് .ഈ മഹാമാരി നമ്മുടെ ദേശത്തു നിന്നു നീങ്ങി നല്ലൊരു നാളയെ നമ്മുക്ക് വരവേൽക്കാം .പ്രാർത്ഥനയോടെ ,,,പുത്തൻ പ്രതീക്ഷകളോടെ,,,,,,,,,,

അനാമി അജി
{{{സ്കൂൾ}}}
ഉപജില്ല
എറണാകുളം
{{{പദ്ധതി}}} പദ്ധതി, {{{വർഷം}}}


[[Category:{{{പദ്ധതി}}} പദ്ധതിയിലെ സൃഷ്ടികൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category: ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} സൃഷ്ടികൾ]][[Category:{{{പദ്ധതി}}} പദ്ധതിയിലെ കൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}} കൾ]][[Category:എറണാകുളം ജില്ലയിലെ {{{പദ്ധതി}}} സൃഷ്ടികൾ]][[Category: ഉപജില്ലയിലെ {{{പദ്ധതി}}}-{{{വർഷം}}} കൾ]][[Category:എറണാകുളം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത {{{പദ്ധതി}}} സൃഷ്ടികൾ]]