സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/കാക്കയുടെ ഡയറി
കാക്കയുടെ ഡയറി
ഇന്ന് രാവിലെ പതിവുപോലെ നേരത്തെ ഉണർന്നു , എല്ലാവരെയും വിളിച്ചു ഉണർത്തുക എന്റെ ജോലിയാണല്ലോ.കാ.. കാ എന്ന് കരഞ്ഞു നേരം വെളുത്തു എന്ന് അറിയിച്ചു.. എന്നിട്ട് നേരെ വഴിയിലേക്ക് ഇറങ്ങി., മാലിന്യങ്ങൾ കൊത്തി വലിച്ചു തിന്ന് പരിസരം വൃത്തിയാക്കുക അല്ലേ എന്റെ ജോലി. എന്താ.. ഇങ്ങനെ വഴിലെങ്ങും ഒരു മാലിന്യവും ഇല്ല, ഞാൻ ഇന്നലെ വൃത്തിയാക്കി ഇട്ടതു പോലെ തന്നെ കിടക്കുന്നു. ഇങ്ങനെ അത്ഭുതപ്പെട്ടു നിൽകുമ്പോൾ കാവതി കാക്ക പറഞ്ഞത് മനുഷ്യരൊന്നും പുറത്തു ഇറങ്ങുന്നില്ലെന്ന്, അവർക്ക് എന്തോ കൊറോണ എന്നോ മറ്റോ രോഗമാണെന്ന്, പരിസര മലിനീകരണം, കൈകൾ കഴുകാതെ , കണ്ണിലും മുക്കിലും തൊടുക, ഇവയൊക്കെ കാരണമാണ്. എന്തായാലും ഇന്ന് എന്റെ ജോലി എളുപ്പമായി. ഞാൻ വൃത്തിയാക്കുന്നത് കണ്ടിട്ട് എന്തായിരുന്നു പരിഹാസം.. ഇപ്പോൾ എല്ലാവരും വൃത്തിയായി വീട്ടിൽ ഇരിക്കുവാ. ഇതു എങ്ങനെയാവും ആവോ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ