സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
10:52, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഉണ്ണിക്കുട്ടന്റെ വീട്

ഉണ്ണിക്കുട്ടൻ വീട്ടിലിരുന്ന് പന്ത് ഉണ്ടാക്കുകയാണ്. കാരണം സ്കൂൾ അടച്ചു. കൂട്ടുകാർ ഇപ്പോൾ വരും പന്തുകളിക്കാനായി. അടുത്ത പറമ്പിലേയ്ക്ക് ഓടാൻ തുടങ്ങുകയായിരുന്നു ഞാൻ.

എടാ...... പെട്ടെന്ന് അച്ഛന്റെ അലറുന്ന ശബ്ദം കേട്ടു. നീ എവിടെ പോകുന്നു. ഞാൻ കളിക്കാൻ പോവുകയാണ്. അച്ചൻ പറഞ്ഞു. ഉണ്ണീ..... നിനക്ക്... അറിയില്ലേ ഇതു് കോവിഡ് 19 -ന്റെ കാലമാണ്. നമ്മൾ പുറത്തിറങ്ങി നടക്കാൻ പാടില്ല. വഴിയിൽ കൂടി ആവശ്യമില്ലാതെ ചുറ്റി കറങ്ങരുത്. നമ്മുടെ നാടിനെ നോക്കേണ്ടത് നമ്മളാണ്.

അവൻ ചോദിച്ചു. ദേ... അപ്പുറത്തെ വീട്ടിലെ സുമതീ ചേച്ചി എല്ലാ ദിവസവും പുറത്തേക്ക് പോകുന്നുണ്ടല്ലോ. പിന്നെ ഞാൻ പോയാലെന്താ കുഴപ്പം അച്ചൻ പറഞ്ഞു സുമതി ചേച്ചി ആരോഗ്യപ്രവർത്തകയാണ്. നമ്മുടെ നാടിനു വേണ്ടി സമയവും, വീടും ഉപേക്ഷിച്ച് നമുക്ക് വേണ്ടി സേവനം ചെയ്യുകയാണ്. അവരെ നമ്മൾ ആദരിക്കുകയും, ബഹുമാനിക്കുകയും വേണം. നീ നമ്മുടെ വീടും, പരിസരവും വൃത്തിയാക്കുക. ഈ അവധിക്കാലത്ത് അതാകട്ടെ നിന്റെ ഹോബി. നമ്മുടെ നാടിനും, വീടിനും ഉപകാരമായ കാര്യങ്ങൾ ചെയ്യുക.

വിഷമത്തോടെയാണങ്കിലും എല്ലാ കാര്യങ്ങളും വൃത്തിയായി ചെയ്തു കഴിഞ്ഞപ്പോൾ അവന് സന്തോഷമായി. തന്നെ കൊണ്ട് ഇത്രയും കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞല്ലോ. അവന്റെ അച്ചനും, അമ്മയും അവനെ അഭിനന്ദിച്ചു. അവന് ഒത്തിരി സന്തോഷമായി.


നിയാ സാന്റോ
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ