പിണറായി ജി.വി ബേസിക് യു.പി.എസ്/അക്ഷരവൃക്ഷം/ ഒരു ചിന്താശകലം

Schoolwiki സംരംഭത്തിൽ നിന്ന്
10:12, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ചിന്താശകലം
ആധുനിക മനുഷ്യൻ നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് പരിസ്ഥിതിനാശം, രോഗം എന്നിവ. എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. പ്രകൃതി വിസ്മയങ്ങളുടെ കലവറയാണ്.ജീവീയ ഘടകങ്ങളും അ ജീവിയ ഘടകങ്ങളും പരസ്പര പൂരകമാണ്. വൻ മരങ്ങൾ, ചെറുസസ്യങ്ങൾ പക്ഷികൾ, മൃഗങ്ങൾ ,പ്രാണികൾ എന്നിങ്ങനെ എത്രയെത്ര വൈവിധ്യമാർന്ന ജീവജാലങ്ങൾ! തുമ്പികളും പൂമ്പാറ്റകളും അരുവികളുമെല്ലാം പ്രകൃതിയെ എത്ര മനോഹരമാക്കുന്നു .പ്രപഞ്ചം വിസ്മയം. ജൂൺ.5 ലോക പരിസ്ഥിതി ദിനമായി എല്ലാ വർഷവും ആചരിക്കുന്നു.ഇത് ഒരു ഓർമപ്പെടുത്തലല്ലേ ?പ്രകൃതി നമുക്കായി ഒരുക്കിയത് നമുക്ക് മാത്രമല്ലന്നും വരും തലമുറയ്ക്ക് അവകാശപ്പെട്ടതാണെന്നും. ബഷീർ പറഞ്ഞതുപോലെ ഈ ഭൂമി എല്ലാ ജീവികൾക്കുമുള്ളതാണ്. ഈ കോവിഡ് 19 വൈറസ് മൂലം നാട്ടിലേർപ്പെടുത്തിയ ലോക്ക് ഡൗണിനിടയിലെത്തിയ ഭൗമദിനവും നമ്മെ ചിന്തിപ്പിക്കുന്നതാണ്. ശുചിത്വത്തിൽ നാം കേരളീയർ പൊതുവേ മുൻപന്തിയിൽ നിൽക്കുന്നവരാണെന്നാണ് വ്യ്പ്.ഈ സമയം പുനർവിചിന്തനത്തിനുള്ള സമയമാണ് .വ്യക്തിശുചിത്വം പാലിക്കന്നത്ര തല്പരരാണോ എല്ലാവരും സമൂഹശുചിത്വത്തിൽ? പരിസര ശുചിത്വത്തിൽ.? മഴക്കാലമാണ് വരാൻ പോകുന്നത് . കഴിഞ്ഞ കാലങ്ങളിലെ അനുഭവപാഠം ഉൾക്കൊണ്ട് മുന്നേറാൻ ഓരോ കേരളീയനും ശ്രമിക്കേണ്ടതാണ്.സാംക്രമിക രോഗങ്ങൾ പിടിപെടാതെ വ്യക്തി - സമൂഹശുചിത്വം പാലിച്ചുകൊണ്ട് എല്ലാവരും മുന്നേറണം. അതോടൊപ്പം തന്നെ മാനസിക സുസ്ഥിരത നൽകുന്ന അക്ഷരവൃക്ഷം പോലുള്ള ഇത്തരം പരിപാടികളിൽ പങ്കെടുത്ത് ഈ കൊറോണക്കാലത്തെയും അതിജീവിച്ചുകൂടേ... കൂട്ടുകാരേ....
മയൂര മനോഹരൻ
7 എ പിണറായി ഗണപതിവിലാസം ബി യു പി സ്കൂൾ
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം