എം.എ.എം.യു.പി.എസ് അറക്കൽ/അക്ഷരവൃക്ഷം/ കുളിര് നിറഞ്ഞ മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
09:48, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arakkal19875 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുളിര് നിറഞ്ഞ മനസ്സ് <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുളിര് നിറഞ്ഞ മനസ്സ്

അന്ന് ഒരു തണുപ്പുള്ള ദിവസമായിരുന്നു. ഒരു കുളിര് നിറഞ്ഞ സുപ്രഭാതം അതുപോലെ തന്നെ അയാളുടെ മനസ്സും. അയാളുടെ ഫ്ലൈറ്റ് എയർപോർട്ടിൽ ലാൻ്റ് ചെയ്തിട്ട് ഒരു പത്ത് മിനിട്ടെങ്കിലും ആയിക്കാണും. അയാൾ വരുന്നത് കണ്ട് എല്ലാവരും ആഹ്ലാദിച്ചു. ഇടക്കിടക്ക് ചുമച്ച് കൊണ്ടായിരുന്നു അയാളുടെ വരവ്. അയാൾ...., അയാളാരാണെന്ന് വെച്ചാൽ, പപ്പു ,.നാട്ടുകാരും വീട്ടുകാരും സ്നേഹത്തോടെ വിളിക്കുന്ന പേരാണത്. പപ്പു നാട്ടിലെത്തിയ ശേഷം കൂട്ടുകാരുടെ വീട്ടിലും കുടുംബക്കാരുടെ വീട്ടിലും പോയി കളിച്ചും രസിച്ചും ചിരിച്ചു മെല്ലാം സമയത്തെ അങ്ങനെയാണ്ട് കൊല്ലും. പക്ഷേ..... ഈ കളിയും ചിരിയും അധികനാൾ നീണ്ടു നിന്നില്ല. പപ്പുവിന് മേലാതെയായി.ചുമയും പനിയും ശ്വാസതടസ്സവും വന്ന് തുടങ്ങി.ആശുപത്രിയിലേക്ക് പോയപ്പോൾ ഡോക്ടർ മരുന്ന് കൊടുത്തു. രോഗം ഭേദമാവാതെ യായപ്പോൾ വേറെ ഡോക്ടറെ കണ്ടു. ആ ഡോക്ടറും മരുന്ന് കൊടുത്തു. അസുഖം കൂടിക്കൂടി വരാൻ തുടങ്ങി. ശ്വസതടസ്സം തോന്നിയ പപ്പുവിനെ ICU വിലാക്കി. താമസിയാതെ പപ്പുവിന് മരണത്തെക്കീഴടങ്ങേണ്ടി വന്നു. നാട്ടുകാർക്കും വീട്ടുകാർക്കും സങ്കടമായെങ്കിലും അവരും ചുമച്ച് തുടങ്ങി. എന്തന്നറിയാതെ ആ നാട് പകച്ചു പോയി. ഒരാളിൽ നിന്ന് എത്ര പേർക്ക്. അങ്ങനെ ചുമക്കൂടിക്കൂടി വന്നു. ആ നാട് ഒരു അസുഖനാടായി. ഒരു മഴയുടെ കുളിർമയിൽ എല്ലാവരും ചുമച്ച് കൊണ്ടേയിരുന്നു.

ഫാതിമ മിൻഹ
6 C എം എ എം യു പി എസ് അറക്കൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ