വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/ആരോഗ്യത്തിനായി പ്രതിരോധം തീർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
09:36, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യത്തിനായി പ്രതിരോധം തീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യത്തിനായി പ്രതിരോധം തീർക്കാം

വസൂരി രോഗം എങ്ങനെയാണ് ഇല്ലാതായത്? അതിവേഗം പടരുന്ന രോഗമായിരുന്നു വസൂരി. ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ മഹാമാരി. പ്രതിരോധ മരുന്നു കുത്തിവച്ചാണ് ആ രോഗം ഇല്ലാതാക്കിയത്. ഇപ്പോൾ പോബിയോയെ നേരിടാൻ നാം പ്രതിരോധ മരുന്ന് നൽക്കുന്നു. വസൂരി പോലെ പോളിയോയെയും നാം തുടച്ചു നീക്കും.കഴിഞ്ഞ വർഷം അഞ്ചാം പനിക്കും റുബല്ലയ്ക്കും പ്രതിരോധ മരുന്നു നൽകി.ഇപ്പോൾ ഡി ഫ്തീരിയയ്ക്കും പ്രതിരോധ മരുന്നു കണ്ടെത്തിയിട്ടുണ്ട്. കേരളീയരുടെ ശരാശരി ആയുർദൈർഘ്യം 75 വയസോളമാണ്. പ്രതിരോധ മരുന്നുകൾക്ക് ഇതിൽ വലിയ പങ്കുണ്ട്. ആരോഗ്യകരമായ ജീവിതം ഓരോ വ്യക്തിയുടെയും അവകാശമാണ്. അത് ഉറപ്പാക്കാൻ പ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും സ്വീകരിക്കണം. ഇപ്പോൾ നാം നേരിടുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ഈ വൈറസ് നമുക്ക് ശുചിത്വത്തോടെയും ഒത്തൊരുമയോടെയും തുടച്ചു നീക്കാം. ആരോഗ്യ ജീവിതം രാഷ്ട്രത്തിൻ്റെ സമ്പത്ത്.

ഷംന കെ
6 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം