എസ്.എം.എച്ച്.എസ്.എസ് അറക്കുളം/അക്ഷരവൃക്ഷം/കൊറോണയ‍ും ഉണ്ണിക്ക‍ുട്ടന‍ും

Schoolwiki സംരംഭത്തിൽ നിന്ന്
09:01, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smhss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയ‍ും ഉണ്ണിക്ക‍ുട്ടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയ‍ും ഉണ്ണിക്ക‍ുട്ടന‍ും

നമ്മുടെ രാജ്യത്ത് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വന്നു. ജനങ്ങൾ അതിനെ കൊറോണ എന്നു വിളിച്ചു. ആരും കണ്ടാൽ കൊതിക്കുന്ന അതിഥിയെ എല്ലാവർക്കും പേടിയായിരുന്നു.

ആ അതിഥി ഒരു വീട്ടിൽ എത്തിക്കഴിയുമ്പോൾ അവിടെയുള്ളവർ ആദ്യം തുമ്മാനും ചുമയ്ക്കാനും തുടങ്ങും. പിന്നെ ശ്വാസം മുട്ടലും പനിയും ഉണ്ടാകും. അവൻ നമ്മളെ കാർന്നു തിന്നും. നമ്മുടെ ജീവൻ എടുക്കുന്നതു വരെ. ഒരിക്കൽ ആ അതിഥി നാട് ചുറ്റാനിറങ്ങി കുറെ പേരെ അവന്റെ വലയിലാക്കാൻ ശ്രമിച്ചു. അവൻ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പടർത്തിക്കൊണ്ടിരുന്നു. അവന്റെ പടയോട്ടം തുടങ്ങിയതോടെ അനേകർ കിടപ്പിലായി. സ്കൂളുകൾക്കും ഓഫിസുകൾക്കും ആരാധനാലയങ്ങൾക്കുമെല്ലാം താഴ് വീണു. വാഹനങ്ങൾ ഓടാതായി. അങ്ങനെ ലോകം മുഴുവൻ നിശ്ചലാവസ്ഥയായി. ഇതെല്ലാം കണ്ടു കൊറോണ സന്തോഷത്തോടെ തുള്ളിച്ചാടി.

ഒരിക്കൽ അവൻ കറങ്ങിത്തിരിഞ്ഞ് ഉണ്ണിക്കുട്ടന്റെ വീട്ടിലെത്തി. ഉണ്ണിക്കുട്ടൻ വീടും പരിസരവും വളരെ വൃത്തിയായി നോക്കിയിരുന്നു. ആ വീട്ടിലെ ആളുകളെ ഒന്ന് വട്ടം കറക്കാൻ അവൻ തീരുമാനിച്ചു. അപ്പോഴാണ് വീടിനു മുൻപിൽ മാസ്ക് ധരിച്ചു ഉണ്ണിക്കുട്ടൻ നിൽക്കുന്നത് അവൻ കണ്ടത്. കൊറോണ അവനെ നോക്കി കുറച്ചു നേരം അവിടെ നിന്നു. അപ്പോഴാണ് ഉണ്ണിക്കുട്ടന്റെ കൂട്ടുകാരൻ അവനെ കളിക്കാൻ വിളിച്ചത്. ഉണ്ണിക്കുട്ടൻ അവനോടു പറഞ്ഞു:"എടാ, ഞാൻ ഇനി കുറെ നാൾ കഴിഞ്ഞിട്ടേ കളിക്കാൻ വരുന്നുള്ളു. ഇപ്പോൾ ലോകം മുഴുവൻ കൊറോണയുടെ പിടിയിൽ ആണ്". ഇത് പറഞ്ഞിട്ട് അവൻ ഓടിപ്പോയി വീടിന്റ തിണ്ണയിൽ കയറി കയ്യും കാലും സോപ്പ‍ും വെള്ളവും ഉപയോഗിച്ച് കഴുകി വീടിന് അകത്തു കയറി വാതിൽ അടച്ചു. ഇതെല്ലാം കണ്ട് കൊറോണ നാണിച്ചു തല താഴ്ത്തി ആ നാട്ടിൽ നിന്നും ഓടിപ്പോയി.

എബിൻ സിബി
IX D എസ്.എം.എച്ച്.എസ്.എസ് അറക്കുളം
അറക്കുളം ഉപജില്ല
ഇട‍ുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ