ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/സ്വയം നന്നായാൽ എല്ലാം നന്നായി.

Schoolwiki സംരംഭത്തിൽ നിന്ന്
07:14, 1 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skkkandy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  സ്വയം നന്നായാൽ എല്ലാം നന്നായി.   

നാം ഓരോരുത്തരും നമുക്കുവേണ്ടിയും നമ്മുടെ സമൂഹത്തിനു വേണ്ടിയും പാലിക്കേണ്ട ഒന്നാണ് ശുചിത്വം. നമ്മുടെ ജനനം മുതൽ തന്നെ നാം പല ശുചിത്വവും അറിയാതെയും അറിഞ്ഞും പാലിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യൻ ഒരു സമൂഹജീവി ആയതിനാൽ തന്നെ ശുചിത്വം പാലിക്കാൻ നാം നിർബന്ധിതരാവുന്നു. സമൂഹത്തിൽ അപഹാസ്യനാകുമെന്ന ഭയം മൂലം പലരും വ്യക്തിശുചിത്വം പാലിക്കുന്നുണ്ട്. എന്നാൽ നാം അറിഞ്ഞും അറിയാതെയും പരിസരശുചിത്വം നഷ്ടപ്പെടുത്തുന്നുണ്ട്. വ്യത്യസ്തമായ പല മാലിന്യങ്ങളും പ്രകൃതിയിലേക്ക് നിക്ഷേപിച്ച് നാം പ്രകൃതിയുെട ശുചിത്വം നഷ്ടപ്പെടുത്തുന്നു. അതു നാം അനുവദിച്ചുകൂടാ. നമ്മുടെ പ്രകൃതിയും വൃത്തിയായി സൂക്ഷിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. ആദ്യം തന്നെ അവരവരുടെ മനസ്സിലെ മാലിന്യം ശുചിയാക്കിയാൽ മാത്രമേ നമുക്ക് പ്രകൃതി ശുചിത്വവും പാലിക്കാൻ കഴിയൂ. അതിനായി നമുക്ക് നമ്മളെ തന്നെ ആദ്യം ശുചിത്വമുള്ളവരാക്കാം.

അനാമിക വി ബി
3 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം