എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ് കൺവീനർ

2019 അധ്യയനവർഷത്തിലെ ആർട്സ് ക്ലബ് ഉദ്ഘാടനം ജൂൺ 21 ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തുകയുണ്ടായി. അസംബ്ലിയിൽ വച്ചു തന്നെ സംഘഗാനം, മോണോ ആക്ട് അവതരിപ്പിച്ചു. മറ്റൊരു ദിവസം യു.പി. ഹൈസ്കൂൾ വിഭാഗം കുട്ടികളെ വിളിച്ചുകൂട്ടി ഓരോ ക്ലാസ്സ് റെപ്രസന്റേറ്റിവിനെ തിരഞ്ഞെടുത്തു. ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളെ കൊണ്ട് ചിത്രങ്ങൾ വരപ്പിച്ച് ചിത്ര പ്രദർശനം, കഥ, കവിത, ഇവ എഴുതി രചനാ മത്സരങ്ങൾ, സ്കൂൾ യുവജനോത്സവം നടത്തുകയും, അതിൽ നിന്നും സമ്മാനാർഹരായവരെ സബജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ഒപ്പന, വൃന്ദവാദ്യ പ്രകടനം, സംസ്കൃ പദ്യപാരായണം, ഇവയിൽ കുട്ടികൾ രണ്ടും മൂന്നും സ്ഥാനം കരസ്തമാക്കി.