ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി...

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി...

വായു, വെള്ളം, ആകാശം, ഭൂമി, വനങ്ങൾ എന്നിവ അടങ്ങുന്നതാണ് പ്രകൃതി. പ്രകൃതി നമ്മുടെ അമ്മയാണ്. നാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പ്രകൃതിയെ ബാധിക്കുന്ന ഒന്നാണ് ജലമലിനീകരണം. മലമുകളിൽ നിന്ന് ഒഴുകി വരുന്ന വെള്ളം സമീപ പ്രേദേശത്തുള്ള ഔഷധ സസ്യങ്ങളെ തഴുകി പുഴയിൽ എത്തുന്നു. ഇപ്രകാരം ഔഷധ ഗുണമടങ്ങുന്ന വെള്ളത്തെ മലിനമാക്കുന്നതെന്തെല്ലാമാണ്.. ബോട്ടുകളിൽ നിന്നും കപ്പലുകളിൽ നിന്നും ചോരുന്ന എണ്ണ ജലത്തെ മലിനമാക്കുന്നു. വീടുകളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ പുഴക്കരയിൽ നിക്ഷേപിക്കരുത്. ഫാക്ടറി മാലിന്യങ്ങൾ പുഴയിൽ കലർത്തുന്നത് ഗുരുതരമായ തെറ്റാണ്. ശുദ്ധജലാശയങ്ങളായ തോട്ടിലേക്കും മറ്റും വീട്ടിലുള്ള മാലിന്യങ്ങൾ തുറന്നു വിടരുത്. തോടുകൾ നികത്തപ്പെട്ടതോടെ കുളക്കോഴി, കാട്ടുതാറാവ് മുതലായ പക്ഷികൾക്ക് വാസസ്ഥലം ഇല്ലാതെയായി. താമരയും, ആമ്പലും മറ്റു ജല സസ്യങ്ങളും വംശനാശത്തിന്റെ പിടിയിലാണ്...

വായു മലിനമാകുന്നതിന്റ ഒരു ചെറിയ കാരണം പൂമ്പൊടിയാണ് . എന്നാൽ ഭയാനകമായവ വാഹന പുകയും, ഫാക്ടറി പുകയുമാണ്. വാഹനങ്ങൾ കാർബൺഡയോക്‌സൈഡും, കാർബൺമോണോക്സൈഡും അന്തരീക്ഷത്തിലേക്ക് തള്ളുന്നു . ഇത് ശുദ്ധവായുവിന്റെ അളവ് കുറയ്ക്കുകയും ആഗോള താപനത്തിനു കാരണമാകുകയും ചെയ്യുന്നു..

ഭൂമി ദൈവത്തിന്റെ ധാനമാണ് ഭൂമിയിൽ കൃഷി ചെയ്യുമ്പോൾ ഇടയ്ക്ക് പ്രേത്യക്ഷമാകുന്ന കളകൾ നശിപ്പിക്കാൻ വേണ്ടി മനുഷ്യൻ കളനാശിനികൾ ഉപയോഗിക്കുന്നു. ഇത് നമ്മുടെ ഭക്ഷണം വിഷമയമാക്കുകയാണ് ചെയ്യുന്നത്.

വനങ്ങൾ നമ്മുടെ നാടിന്റെ സമ്പത്താണ്. വനനശീകരണം മഴകുറയ്ക്കുകയും, താപനില വർധിപ്പിക്കുകയും ചെയ്യുന്നു. വരൾച്ച വനനശീകരണത്തിന്റ പ്രേത്യാഘാതങ്ങളിൽ ഒന്നാണ്..

ആരും അത്രതന്നെ ചിന്തിക്കാത്ത ഒന്നാണ് പ്രകാശ മലിനീകരണം. രാത്രി ഇര തേടുന്ന പക്ഷികൾ ആണ് പ്രകാശ മലിനീകരണത്തിന്റെ ബുദ്ധിമുട്ട് അനുഭവയ്ക്കുന്നത്. മൂങ്ങ, വവ്വാൽ എന്നീ പക്ഷികൾ കണ്ണ് കാണാൻ കഴിയാതെ കൂറ്റൻ ടവറുകളിൽ ചെന്ന് ഇടിച്ചു വീഴുന്നു..

കവി കാളിദാസൻ ക്രിസ്തുവിനു മുൻപ് മനുഷ്യനും , പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ എടുത്തു കാണിച്ചിട്ടുണ്ട്.. ശ്രീ വൈക്കം മുഹമ്മദ് ബഷീർ, ശ്രിമതി സുഗത കുമാരി, ശ്രീ ഒ. എൻ. വി. കുറുപ്പ് . എന്നിവരും പ്രകൃതിക്ക് വേണ്ടി തങ്ങളുടെ തൂലികയാകുന്ന പടവാൾ ചലിപ്പിച്ചവരാണ്..

നടപ്പ് ശീലമാക്കുക , പൊതുഗതാഗതം ഉപയോഗിക്കുക , ജലാശയങ്ങൾ സംരക്ഷിക്കുക , മറ്റു ജീവജാലങ്ങളുടെ ആവാസവ്യവസ്ഥകൾ സംരക്ഷിക്കുക , ഭൂമിയിൽ ജൈവവളങ്ങൾ ഉപയോഗിക്കുക , വനവും ധനമാണെന്നു തിരിച്ചറിഞ്ഞു വനത്തെ സംരക്ഷിക്കുക..

പ്രകൃതി സംരക്ഷണത്തിൽ വിദ്യാർത്ഥികൾക്കും പങ്കുചേരാം.. വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുക , ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുക , മലകയറ്റം , പ്രകൃതി പഠന ക്ലാസുകൾ എന്നിവയ്ക്കു നേതൃത്വം നൽകുക..

വിസ്മ സന്തോഷ്.എൻ എസ്
5 സി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം