ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/ അദൃശ്യമാം വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
21:50, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അദൃശ്യമാം വ്യാധി. <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അദൃശ്യമാം വ്യാധി.

എങ്ങുമെങ്ങും വ്യാധി പടരുന്നു
നിശ്ചലമാകുന്നു ഈ ലോകം
ജീവിത ചക്രങ്ങൾ കറങ്ങുന്നു
വേഗതയില്ല വേദന മാത്രം
മാറുന്നു ഈ കുഞ്ഞു ജീവിതം
മാറ്റുന്നു ദിനചര്യങ്ങൾ
പുറത്തിറങ്ങുന്നു നാംമാസ്ക്കണിഞ്ഞ്
ഒറ്റപ്പെടുന്നു  നൊമ്പരത്തോടെ
സംരക്ഷണ ശൃംഖല തീർക്കുന്നു
മാരിതൻ ചങ്ങല പൊട്ടിചെറിയുവാൻ
മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല
മദ്യമില്ല, പരാതിയില്ല, അപകടമില്ല
വാർത്തകളെല്ലാംകൊറോണയായി
കേൾക്കുന്നു നാം മുഖ്യമന്ത്രിയെ പതിവിലും മൂകമായി
കരുതുന്നു ഈ കുഞ്ഞു ജീവനെ
കാക്കുന്ന മാലാഖ രൂപങ്ങൾ
ഉദ്യോഗ വൃത്തങ്ങൾ 
ഉദാരമതികൾ
വൃത്തിയാക്കുന്നു നാം ചുറ്റും പതിവിലേറെ
കൃഷി ചെയ്യാൻ അറിയാത്തൊരഛൻ
നട്ടു വളർത്തുന്നു പലയിനങ്ങൾ
നാട്ടിൻ പുറത്തും ചുറ്റു വട്ടത്തും
പാചകം ചെയ്യാൻ അറിയാത്തൊരമ്മ
പാചകം ചെയ്യുന്നു വ്യത്യസ്ത രുചികൾ
കഥ പറയാൻ മുത്തശ്ശനും
കളി ചൊല്ലാൻ മുത്തശ്ശിയും
ഉണ്ണിക്കും സമയമുണ്ടേറെ കളിക്കാൻ
ഒത്തൊരുമിക്കണം മനം  ചേർന്ന്
തുരത്തണം ഈ അദൃശ്യ രൂപത്തെ
പ്രതിരോധം തീർത്തു മുന്നേറാം
പതിവിലും കരുത്തായി നമ്മൾ
 

ദേവിക ആർ കൃഷ്ണ
4A ഗവ.ഹൈസ്ക്കൂൾ കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത