സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/നാടിന്റെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിന്റെ സമ്പത്ത്

നാം പൊതുവേ വിചാരിച്ചിരിക്കുന്നതുപോലെ, രോഗമില്ലാത്ത അവസ്ഥയല്ല, ശാരീരികവും മാനസീകവും സാമൂഹികവുമായ സുസ്ഥിരതയാണ് ആരോഗ്യം. ഇതിൽ ശാരീരികാവസ്ഥ നമുക്ക് തിരിച്ചറിയുവാൻ കഴിയും. ലോകാരോഗ്യദിനം നമ്മൾ ആചരിക്കാറുണ്ട്. ഈ വർഷം ലോകാരോഗ്യദിനത്തിൽ ചർച്ചചെയ്യപ്പെട്ടത് പ്രസക്തമായ ഒരു സന്ദേശമാണ്. “സാർവ്വദേശീയമായ ആരോഗ്യ സംവിധാനങ്ങൾ എല്ലാവർക്കും എവിടെവച്ചും” എന്നതായിരുന്നു അത്. ഓരോവ്യക്തിയുടേയും ആരോഗ്യത്തിനനുസരിച്ചുള്ള ആവശ്യങ്ങൾ അവന്റെ പ്രായത്തിനനുസരിച്ച് മാറുന്നുണ്ട്.

ആരോഗ്യത്തിനുപകരം ആരോഗ്യം മാത്രം. എത്ര പണം പകരം വച്ചാലും ആരോഗ്യത്തിന് പകരമാവില്ല. വറുത്തതും പൊരിച്ചതുമായ ജങ്ക്ഫുഡ്സ് നാം പാടേ ഉപേക്ഷിക്കണം. കിഴങ്ങുവർഗ്ഗങ്ങളും സസ്യാഹാരവും നാം ശീലമാക്കണം. വെള്ളം ധാരാളമായി നാം കുടിക്കണം. ജീവിതശൈലിയിലും ആഹാരശൈലിയിലുമുള്ള മാറ്റങ്ങളാണ് പലപ്പോഴും നമ്മെ രോഗികളാക്കുന്നത്.

കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജീവജാലങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാക്കുന്നു. അതിനാൽ കാലാവസ്ഥയ്ക്കനുസരിച്ച് ദിനചര്യകളിൽ മാറ്റം വരത്തുകയോ രോഗ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്ന കാര്യങ്ങളിലേർപ്പെടുകയോ ചെയ്താൽ രോഗങ്ങളിൽനിന്നകന്ന് നമ്മുടെ ആരോഗ്യം സംരക്ഷിച്ച് ജീവിക്കാനാകും. പോഷാകങ്ങളടങ്ങിയ ഇലക്കറികൾ ധാരാളമായും ആഹാരത്തിൽ ഉൾപ്പെടുത്തണം. പഴമക്കാരുടെ ജീവിതരീതിയായിരുന്നു ഇത്. എന്നാൽ പുതിയതലമുറയ്ക്ക് ഇതെല്ലാം അന്യമാണ്. സ്വന്തമായി കൃഷിചെയ്യുന്ന പച്ചക്കറികളും ഇലക്കറികളും കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള, രോഗപ്രതിരോധശക്തിയുള്ള ശരീരത്തെ നേടാനാകും.

കീടനാശിനികളുടേയും വിഷമുള്ള വളങ്ങളുടേയും ഉപയോഗം കൃഷിയേയും മാനവരാശിയേയും നശിപ്പിക്കും. അതിനാൽ പ്രകൃതിയ്ക്കിണങ്ങിയ കൃഷിരീതികളും ആഹാര ജീവിത ശൈലികളും ക്രമീകരിക്കുകവഴി രോഗപ്രതിരോധശക്തിയുള്ള, ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം. ആരോഗ്യമുള്ള യുവജനങ്ങളാണ് നാടിന്റെ സമ്പത്ത്.

അലക്സ് ജോർജ്ജ്
4 ഡി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം